പാലക്കാട് നഗരസഭയെ കൊല്ലുകയാണ് സംസ്ഥാന സർക്കാരിൻ്റെ ഉദ്ദേശമെന്ന് നഗരസഭാ വൈസ് ചെയർമാൻ

New Update

publive-image

പാലക്കാട്: സംസ്ഥാന സർക്കാർ പ്ലാൻ ഫണ്ട് വെട്ടി കുറച്ചതിൽ പാലക്കാട് നഗരസഭ കൗൺസിൽ യോഗത്തിൽ ഭരണപക്ഷം ശക്തമായി പ്രതിഷേധിച്ചു.

Advertisment

16 കോടി രൂപ പ്ലാൻ ഫണ്ട് ആയി കിട്ടേണ്ട സാഹചര്യത്തിൽ 50 ശതമാനം മാത്രമാണ് പ്ലാൻ ഫണ്ട് ലഭ്യമായിരിക്കുന്നതെന്നും മുഴുവൻ തുകയും പാസാക്കാൻ സർക്കാർ തയ്യാറാവണം എന്നും അതിനുവേണ്ടി സർക്കാരിന്കത്ത് നൽകാൻ പ്രമേയം പാസാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ബിജെപി കൗൺസിലർ സ്മിതേഷ് പ്രമേയം അവതരിപ്പിച്ച അതോടെ പ്രതിപക്ഷം ശക്തമായി എതിർത്തു.

തനത് ഫണ്ട് ഇല്ലാത്തതുകൊണ്ടാണ് പ്ലാൻ ഫണ്ട് വെട്ടിക്കുറച്ചതെന്നും നിയമാനുസൃതമായ തനത് ഫണ്ട് ഉണ്ടാക്കാൻ നഗരസഭയ്ക്ക് കഴിഞ്ഞില്ലെന്നും അതുകൊണ്ടാണ് പ്ലാൻ ഫണ്ട് നഷ്ടമായതെന്നും പ്രതിപക്ഷം ആരോപിച്ചു. സർക്കാർ ഫണ്ടുകൾ ലഭിക്കുന്നതിനുവേണ്ടി സർക്കാരിന് കത്തയച്ചതായി വൈസ് ചെയർമാൻ അറിയിച്ചു.

2022 ൽ 8. 67 കോടി രൂപയാണ് തരുന്നത്. സർക്കാരിൻ്റെ നയം പാലക്കാട് നഗരസഭയെ കൊല്ലുകയാണെന്നാണ് വൈസ് ചെയർമാൻ ആരോപിച്ചത്. പാലക്കാട് എല്ലാ റോഡുകളും മാർച്ച് മാസത്തിനുള്ളിൽ പണി പൂർത്തിയാകുമെന്നും അറിയിച്ചു.

അതോടൊപ്പം തന്നെ പാലക്കാട് നഗരസഭയിൽ സെക്രട്ടറി, രജിസ്ട്രാർ, എ.ക്സ്.സി. എന്നീ തസ്തികകളിൽ ഉദ്യോഗസ്ഥർ ഇല്ലെന്നും ഉദ്യോഗസ്ഥരെ സംസ്ഥാന സർക്കാർ നിയമിക്കണമെന്നും വൈസ് ചെയർമാൻ ആവശ്യപ്പെട്ടു.

ശബരിമലയിൽ വേണ്ടത്ര അടിസ്ഥാന സൗകര്യങ്ങൾ ചെയ്തിട്ടില്ലെന്ന് ബിജെപി കൗൺസിലർ ലക്ഷ്മണൻ ആരോപിച്ചു. അന്യസംസ്ഥാനങ്ങളിൽ നിന്നും ഒട്ടേറെ അയ്യപ്പഭക്തന്മാർ വരികയും കോടിക്കണക്കിന് രൂപ ശബരിമലയിൽ പിരിയുകയും ചെയ്യുന്ന സാഹചര്യത്തിൽ അയ്യപ്പഭക്തർക്ക് അടിസ്ഥാന സൗകര്യങ്ങൾ ചെയ്തു കൊടുക്കാൻ സംസ്ഥാന സർക്കാർ തയ്യാറാവണം എന്നും ലക്ഷ്മണൻ ആവശ്യപ്പെട്ടു.

കർഷകരുടെ ആത്മഹത്യയും റേഷൻ കടക്കാരുടെ കമ്മീഷൻ കുറച്ച നടപടിയിലും കൗൺസിൽ യോഗത്തിൽ ഭരണപക്ഷം പ്രതിഷേധം അറിയിച്ചു.

Advertisment