പാലക്കാട്: 43ാം ജന്മദിനത്തിൽ പറക്കുളം യുവശക്തി വായനകേന്ദ്രത്തിന് 43 പുസ്തകങ്ങൾ നൽകി. ഗോഖലെ സ്കൂളിലെ അധ്യാപകനും എഴുത്തുകാരനുമായ താജിഷ് ചേക്കോടാണ് പുസ്തകങ്ങൾ നൽകിയത്.
ഇദ്ദേഹം കഴിഞ്ഞ തവണ ജന്മദിനത്തിൽ ചേക്കോട് അങ്കണവാടിയിലേക്ക് 42 പുസ്തകങ്ങൾ നൽകിയിരുന്നു. അതിനെ തുടർന്ന് ചേക്കോട് അങ്കണവാടിയിൽ വായനശാല ആരംഭിക്കുകയും സംസ്ഥാനത്തിൽ ശ്രദ്ധനേടുകയും ചെയ്തിരുന്നു.
വായനകേന്ദ്രത്തിൻെറ ഉദ്ഘാടനവും പുസ്തക ശേഖരണത്തിൻെറ ഉദ്ഘാടനവും പട്ടാമ്പി താലൂക്ക് ലൈബ്രറി കൗൺസിൽ അംഗവും കപ്പൂർ ഗ്രന്ഥശാല നേതൃസമിതി കൺവീനറുമായ കെപങ്കജാക്ഷൻ മാഷ് നിർവ്വഹിച്ചു. സാംസ്കാരിക പ്രവർത്തകൻ മനുലാൽ പറക്കുളം അധ്യക്ഷത വഹിച്ചു.
താജിഷ് ചേക്കോടിൽ നിന്നും വി മുഹമ്മദ് ഷാഫി പുസ്തകങ്ങൾ ഏറ്റുവാങ്ങി . സി രാജൻ , അച്ചുതൻ രംഗസൂര്യ , ഗോപാലകൃഷ്ണൻ മാവറ , സുരേഷ് പൂപ്പാല , സുധി പൊന്നേങ്കാവിൽ ,എം സുശാന്ത് , സി ഉഷാദേവി , താജിഷ് ചേക്കോട് തുടങ്ങിയവർ സംസാരിച്ചു