ഇൻഡിപെൻഡന്‍റ് ഫിലിം ടെലിവിഷൻ ആർട്ടിസ്റ്റ് ആൻഡ് ടെക്നീഷ്യൻ അസോസിയേഷൻ പാലക്കാട് ജില്ലാ കൺവെൻഷൻ നടത്തി

New Update

publive-image

പാലക്കാട്‌: ഇൻഡിപെൻഡന്റ് ഫിലിം ടെലിവിഷൻ ആർട്ടിസ്റ്റ് ആൻഡ് ടെക്നീഷ്യൻ അസോസിയേഷൻ (ഇഫ്റ്റ) സംഘടനയുടെ ജില്ലാ കൺവെൻഷൻ നടത്തി. ഇഫ്റ്റാ സംസ്ഥാന ജനറൽ സെക്രട്ടറി സുരേഷ് രാമന്തളി ഉത്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്‌ മുബാറക്ക് പുതുക്കോട് അധ്യക്ഷത വഹിച്ചു.

Advertisment

ഇഫ്റ്റാ സംസ്ഥാന വൈസ് പ്രസിഡന്റ്‌ രാഹുൽ രാജ്,ജില്ലാ സെക്രട്ടറി സുനിൽ പുള്ളോട് തുടങ്ങിയവർ സംസാരിച്ചു. ജില്ലാ വൈസ് പ്രസിഡന്റുമാരായി പ്രദീപ്, ഷീജ ഒറ്റപ്പാലം, സുനിൽ പുള്ളോട്, ജോയിന്റ് സെക്രട്ടറിമാരായി ശിവരഘുരാജ്, ജിഷ്ണു, വിഘ്‌നേഷ്, ട്രഷറർ ഗോപാൽജി, എക്സിക്യൂട്ടീവ് മെമ്പർമാരായി പ്രശാന്ത് ഒറ്റപ്പാലം, നിഷാദ് പുതുക്കോട്, അബിൻ വടക്കഞ്ചേരി, ഷമ്മിൽ പട്ടാമ്പി തുടങ്ങിയവരെ തിരഞ്ഞെടുത്തു.

Advertisment