/sathyam/media/post_attachments/GrOXFmTu5CsmhJ0BtrUh.jpg)
പാലക്കാട്:ജനസേവ കേന്ദ്രങ്ങളിൽ വിവിധ സേവനങ്ങൾക്കായി പോകുന്നവരിൽ നിന്നും അമിത ചാർജ് ഈടാക്കുന്നതായി പരാതി. ലേബർ ഓഫീസിൽ പുതുക്കാൻ കൊടുത്താൽ സ്റ്റാഫ് ഇല്ലാത്ത ഓഫീസിലേക്ക് പുതുക്കൽ ചാർജ് 50 രൂപ മാത്രമേ അടയ്ക്കേണ്ടതുള്ളൂ. എന്നാൽ ചില ജനസേവ കേന്ദ്രങ്ങൾ 115 ഈടാക്കുന്നു. 65 രൂപയാണ് ജനസേവ കേന്ദ്രത്തിന്റെ സർവീസ് ചാർജ് ആയി വാങ്ങുന്നത്.
അതുപോലെ വരുമാന സർട്ടിഫിക്കറ്റ് എടുക്കാൻ അവർ വാങ്ങുന്ന സർവീസ് ചാർജ് 50 രൂപ. വരുമാന സർട്ടിഫിക്കറ്റ് എടുക്കാൻ വില്ലേജ് ഓഫീസിൽ ചാർജ് ഒന്നും അടക്കേണ്ട ആവശ്യമില്ല എന്നിരിക്കെ 50 രൂപ സർവീസ് ചാർജ് അധികമല്ലേ എന്ന് ജനങ്ങൾ ചോദിക്കുന്നു.
ഇതുപോലെ തന്നെ മറ്റു സേവനങ്ങൾക്കും അമിതചാർജ് ആണ് ഈടാക്കുന്നത്. ഏകീകൃത സർവീസ് ചാർജ് അക്ഷയ കേന്ദ്രങ്ങളിലും ജനസേവ കേന്ദ്രങ്ങളിലും കൊണ്ടുവരണമെന്ന് ജനങ്ങൾ ആവശ്യപ്പെടുന്നു. 160 രൂപ കരണ്ട് ബില്ല് അടയ്ക്കാൻ വരുന്ന ഒരു ഉപഭോക്താവിൽ നിന്നും 60 രൂപ സർവീസ് ചാർജ് മേടിക്കുന്ന ജനസേവ കേന്ദ്രങ്ങളും ഉണ്ട്. ബന്ധപ്പെട്ട അധികൃതർ ഇടപെട്ട് ഇത്തരം പകൽ കൊള്ളക്കെതിരെ കർശന നടപടിയെടുക്കണമെന്നും ജനങ്ങൾ ആവശ്യപ്പെടുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us