വിവിധ ട്രെയിനുകളിലായി കടത്തിയ 6.2 കിലോ കഞ്ചാവുമായി കോട്ടയം സ്വദേശിയും ആസ്സാം സ്വദേശിയും പിടിയിൽ

New Update

publive-image

മലമ്പുഴ:പാലക്കാട്‌ റെയിൽവേ സ്റ്റേഷനിൽ ഇന്ന് രാവിലെ, ധന൯ബാദ് - ആലപ്പുഴ എക്സ്പ്രസ്സിൽ, പാലക്കാട് ആർപിഎഫ് ക്രൈം ഇന്റലിജൻസ് വിഭാഗവും പാലക്കാട്‌ എക്സൈസ് എ൯ഫോഴ്സ് മെൻറ് & ആ൯റിനാ൪കോട്ടിക് സ്പെഷ്യൽ സ്ക്വാഡും ട്രെയി൯ മാ൪ഗ്ഗമുള്ള മയക്കുമരുന്ന് കടത്തിനെതിരെ സംയുക്തമായി നടത്തിയ പരിശോധനയിൽ കോട്ടയം എടചൊട്ടി സ്വദേശി മുഹമ്മദ്‌ നയിഫ് (21) 4 കിലോ കഞ്ചാവുമായി പിടിയിലായി.

Advertisment

എറണാകുളത്തു എഞ്ചിനീയറിംഗ് ഡിപ്ലോമ പഠിക്കുന്ന ഇയാൾ എളുപ്പത്തിൽ പണം സമ്പാദിക്കുന്നതിനായി വിശാഖപ്പട്ടണത്ത് നിന്ന്  കേരളത്തിലേക്ക് കഞ്ചാവ് കടത്തുകയായിരുന്നു.

പറളി റെയിൽവേ സ്റ്റേഷനിൽ ആ൪പിഎഫ് ക്രൈ൦ ഇന്റലിജൻസ് വിഭാഗവു൦ പറളി എക്സൈസ് റേഞ്ച് ഉദ്യോഗസ്ഥരു൦ നടത്തിയ മറ്റൊരു സ൦യുക്ത പരിശോധനയിൽ 2.2 കിലോ കഞ്ചാവുമായി ആസാം സ്വദേശി ബഹ്‌റുൽ ഇസ്ലാം (29) എന്നയാളെ അറസ്റ്റ് ചെയ്തു. പറളി മേഖലയിൽ അതിഥി തൊഴിലാളികൾക്കിടയിൽ വില്പന നടത്തുന്നതിനായി ട്രെയിനിൽ കഞ്ചാവുമായി റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങിയപ്പോഴാണ് ഇയാൾ പിടിയിലായത്.

പിടികൂടിയ മൊത്ത൦ കഞ്ചാവിന് പൊതുവിപണിയിൽ ഏകദേശം മൂന്നു് ലക്ഷത്തോളം രൂപ വില വരു൦. അറസ്റ്റിലായ പ്രതികൾക്കെതിരെ എക്സൈസ് കേസെടുത്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു

Advertisment