കേരള കോൺഗ്രസ് ജോസഫ് വിഭാഗം പാലക്കാട് നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് നടത്തി

New Update

publive-image

പാലക്കാട്: കേരള കോൺഗ്രസ് (പി.ജെ ജോസഫ്) പാലക്കാട് നിയോജകമണ്ഡലം കമ്മിറ്റി തിരഞ്ഞെടുപ്പ് നടത്തി. പ്രസിഡൻ്റ് പ്രജീഷ് പ്ലാക്കലിന്റെ അധ്യക്ഷതയിൽ നടന്ന യോഗം പാർട്ടി ജില്ലാ ട്രഷറർ എൻ.പി ചാക്കോ ഉദ്ഘാടനം ചെയ്തു. റിട്ടേണിംഗ് ഓഫീസർ രാമചന്ദ്രൻ നായരുടെ നേതൃത്വത്തിൽ തെരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ നടന്നു.

Advertisment

പാലക്കാട് നഗര ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ഡോക്ടർ കൃഷ്ണ പാർക്ക് ലക്ഷങ്ങൾ ചിലവിട്ട് നവീകരണം നടത്തി ഇപ്പോൾ കാടുപിടിച്ച് നശിച്ചിരിക്കുകയാണ് കെഎസ്ആർടിസിയും ബി ഇ എം ഹൈസ്കൂളിനും സമീപം സ്ഥിതി ചെയ്യുന്ന പാർക്ക് അടിയന്തരമായി പ്രവർത്തന യോഗ്യമാക്കി കുട്ടികൾക്കും പൊതുജനങ്ങൾക്കും തുറന്നു കൊടുക്കുവാൻ അധികൃതർ തയ്യാറാവണം.

നാലുഭാഗത്ത് കൂടി പാർക്കിൽ പ്രവേശിക്കുവാൻ പ്രവേശന കവാടം സജ്ജമാക്കണം പാർക്കിന്റെ അകത്തുകൂടി നടപ്പാത ഒരുക്കണം. കംഫർട്ട് സ്റ്റേഷൻ തുറന്നു കൊടുക്കുക കുട്ടികൾക്കുള്ള കളി ഉപകരണങ്ങൾ നശിച്ചു കിടക്കുകയാണ് അത് ശരിയാക്കി ഉപയോഗിക്കത്തക്കരീതിയിൽ സജ്ജമാക്കണം എന്നീ കാര്യങ്ങൾ ഉന്നയിച്ച് പ്രമേയം അവതരിപ്പിച്ചു. ഈ വിഷയത്തിൽ അധികൃതരുടെ ഭാഗത്തുനിന്നും നടപടി എടുത്തില്ലെങ്കിൽ ശക്തമായ പ്രതിഷേധ പരിപാടികളുമായി പാർട്ടി മുന്നോട്ടു പോകുവാൻ തീരുമാനിച്ചു.

നിയോജകമണ്ഡലം ഭാരവാഹികളായി പ്രജീഷ് പ്ലാക്കൽ (പ്രസിഡൻറ്), അനൂപ് തോട്ടിക്കൽ (വൈസ് പ്രസിഡൻറ്), സലീം ആനപ്പടിക്കൽ (ജനറൽ സെക്രട്ടറി), ആറുമുഖൻ കാവിൽ (ട്രഷർ), റെജി ബഷീർ (വനിതാ പ്രതിനിധി) എന്നിവരെ ഐക്യകണ്ഠേന തിരഞ്ഞെടുത്തു.

Advertisment