പാലക്കാട് ട്രെയിനിൽ കടത്തിക്കൊണ്ടുവന്ന 44 ലക്ഷം രൂപയുടെ കുഴൽപ്പണവുമായി തമിഴ്‌നാട് സ്വദേശി പിടിയിൽ

New Update

publive-image

പാലക്കാട്:44 ലക്ഷം രൂപയുടെ കുഴൽപ്പണവുമായി തമിഴ്നാട് സ്വദേശി പിടിയിൽ. രേഖകളില്ലാതെ ട്രെയിനിൽ കടത്തിക്കൊണ്ടുവന്ന 44 ലക്ഷം രൂപയുടെ കുഴൽപ്പണവുമായി തമിഴ്നാട് മധുര ലക്ഷ്മിപുരം ഈസ്റ്റ് ഗേറ്റിൽ താമസിക്കുന്ന ഗോപാലിന്‍റെ മകൻ രവി. ജി (52) എന്നയാളെ പാലക്കാട് ആർ പി എഫ് അറസ്റ്റ് ചെയ്തു.

Advertisment

publive-image

ബാംഗ്ലൂരിൽ നിന്നും കടത്തിക്കൊണ്ടുവന്ന പണം കോഴിക്കോട് സ്വദേശിക്ക് കൈമാറുന്നതിനായി പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ നിന്ന് റോഡ് മാർഗ്ഗം കോഴിക്കോട്ടേക്ക് യാത്ര ചെയ്യുവാൻ ശ്രമിക്കുമ്പോഴാണ് പിടിയിലാകുന്നത്. 2000 രൂപയുടെയും 500  രൂപയുടെയും നോട്ടുകെട്ടുകൾ ശരീരത്തിൽ തുണികൊണ്ടുള്ള  ബെറ്റിനുള്ളിൽ അരയിൽ അടിവസ്ത്രത്തിനുള്ളിൽ  ഒളിപ്പിച്ചുനിലയിൽ ആയിരുന്നു നോട്ടുകെട്ടുകൾ സൂക്ഷിച്ചിരുന്നത്.

publive-image

പിടികൂടിയ പണവും പ്രതിയെയും തുടർ നടപടികൾക്കായിപാലക്കാട് ഇൻകംടാക്സ് ഇൻവെസ്റ്റിഗേഷൻ അസിസ്റ്റന്റ് ഡയറക്ടർ ക്ക് കൈമാറി. ആര്‍പിഎഫ് സബ് ഇൻസ്പെക്ടർമാരായ യു. രമേഷ്, ധന്യ ടി.എം, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർമാരായ സജി അഗസ്റ്റിൻ,  മനോജ് എ, ഹെഡ്കോൺസ്റ്റബിൾമാരായ സവിൻ വി, അനിൽകുമാർ എന്നിവരാണ് പരിശോധനാ സംഘത്തിൽ ഉണ്ടായിരുന്നത്.

Advertisment