ചെമ്മൻകാട് ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി പുതിയ കെട്ടിടം ഉദ്ഘാടനം പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ ബിനുമോള്‍ നിര്‍വ്വഹിച്ചു

New Update

publive-image

പാലക്കാട്:കാർഷിക മേഖല കൂടുതൽ ശക്തിപ്പെടണമെങ്കിൽ വിവിധ തലത്തിലുളള ഏകികരണം അനിവാര്യമാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ. ബിനുമോൾ. നിലവിലുള്ള കൃഷിഭൂമി നിലനിർത്താനാവശ്യമായ നടപടികളാണ് സർക്കാർ സ്വീകരിക്കുന്നതെന്നും കെ.ബിനു മോൾ.

Advertisment

കണ്ണാടി ചെമ്മൻകാട് ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു. കെ. ബിനുമോൾ. ലാഭം നോക്കാതെ പാരമ്പര്യസ്വത്ത് എന്ന നിലക്കാണ് കർഷകർ കൃഷിയെ കാണുന്നത്. കൃഷി വ്യവസായ അടിസ്ഥാനത്തിൽ വികസിപ്പിക്കുന്നതിനാണ് സർക്കാർ ഊന്നൽ നൽകുന്നത്. കൃഷി സംരക്ഷിക്കപ്പെടേണ്ടതും പ്രോത്സാഹിപ്പിക്കപ്പെടേണ്ടതും കാലഘട്ടത്തിന്റെ അനിവാര്യതയാണന്നും കെ. ബിനുമോൾ പറഞ്ഞു.

publive-image

വിവിധ പ്രവർത്തനങ്ങളിലൂടെ ശ്രദ്ധേയമായ നേട്ടം കൈവരിച്ച പാടശേഖര സമിതിയാണ് ചെമ്മൻ കാട് പാടശേഖര സമിതി . കൂട്ടുകൃഷി സബ്രദായത്തിലൂടെ മികച്ച ഉത്പാദന നേട്ടവും സ്ഥിരമായി സിമി തി കൈവരിക്കുന്നുണ്ട്. സമിതിയുടെ സ്വതന്ത്ര പ്രവർത്തനത്തിനായി സ്വന്തമായി ഓഫീസ് കെട്ടിടമുള്ള പാട ശേഖര സമിതിയാണ് ചെമ്മൻ കാട്. ഉദ്ഘാടന ചടങ്ങിൽ കണ്ണാടി പഞ്ചായത്ത്  പ്രസിഡണ്ട് ലത എം. അദ്ധ്യക്ഷത വഹിച്ചു.

സമിതി സെക്രട്ടറി അശോകൻ കെ.സി. പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഉദയൻ സുകുമാരൻ , മെമ്പർ സുശീല ടീ, പ്രിൻസിപ്പൽ കൃഷി ഓഫീസർ സ് രസ്വതി എകെ.,അസിസ്റ്റന്റ് ഡയാക്ടർ ലാലിമ ജോർജ് , കൃഷി ഓഫീസർ അശ്വനി, സമിതി പ്രസിഡണ്ട് എ. സുന്ദരൻ, വിവിധ കർഷക സംഘ്ടനപ്രതിനിധികളായ എ.യു.മാമച്ചൻ , വി. സുരേഷ്, വേണു ദാസ് കെ., ബിനിൽ മടപ്പള്ളത്ത്, വേണുഗോപാൽ കെ.എ., പ്രകാശ് പി. എന്നിവർ സംസാരിച്ചു.

Advertisment