New Update
Advertisment
മണ്ണാർക്കാട്: ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനും വികസനത്തിനുമുള്ള പദ്ധതി പ്രവർത്തനങ്ങൾ സമൂഹത്തെ ഓർമ്മിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഡിസബർ 3 ഭിന്നശേഷിദിനത്തിൽ വ്യത്യസ്ത പരിപാടികൾ നടത്തുമെന്ന് എടത്തനാട്ടുകര അഭയം ചാരിറ്റബിൾ ട്രസ്റ്റ് ഭാരവാഹികൾ പത്രക്കുറിപ്പിൽ അറിയിച്ചു.
എടത്തനാട്ടുകര ചിരട്ടക്കുളം എ സി ടി വൊക്കേണൽ സ്പെഷ്യൽ സ്കൂൾ സ്കൂളിൽ ഭിന്നശേഷിക്കാരായ ശലഭങ്ങളുടെ കലാവിരുന്ന് സാഹിത്യ-കവി അരങ്ങ് ,എന്നിവ നടത്താൻ തീരുമാനിച്ചു. പരിപാടിയിൽ ജനപ്രതിനിധികൾ,അമൃത&ഫ്ലവർസ് ടീവി ചാനൽ ഫെയിം കോമഡി താരം വിഷ്ണു അലനല്ലൂർ,ഡീൽ അക്കാദമി വിദ്യാർത്ഥികൾ, ഭാരതീയ ദളിത് സാഹിത്യ അക്കാദമി ദേശീയ അംബേദ്കർ പുരസ്കാരത്തിന് അർഹയായ സിത്താര ഷാനിർ, പ്രമുഖ സാഹിത്യകാരൻ അബു ഇരിങ്ങാട്ടിരി, മധു അലനല്ലൂർ, മറ്റു സാംസ്കാരിക രംഗങ്ങളിലെ വ്യക്തികൾ തുടങ്ങിയവർ പങ്കെടുക്കും.