പുതുമുഖ സംവിധായകന്‍ വിഷ്ണു രാജ് സംവിധാനം ചെയ്യുന്ന ചിത്രം 'ആരണ്യകാണ്ഡം' ടൈറ്റിൽ പോസ്റ്റർ റിലീസ് ആയി

author-image
ജോസ് ചാലക്കൽ
Updated On
New Update

publive-image

പാലക്കാട്‌:പുതുമുഖ സംവിധായകനായ വിഷ്ണു രാജ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ഒ.റ്റി.റ്റി ചിത്രം ആരണ്യകാണ്ഡത്തിന്റെ ടൈറ്റിൽ പോസ്റ്റർ റിലീസായി. ചിത്രത്തിന്റെ കഥ എഴുതിയിരിക്കുന്നത് കോഡ് എക്‌സ് ആണ്. തികയ്ച്ചും വ്യത്യസ്തമായ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രം കൂടിയാണിത്. നവാഗതരായ അനന്തകൃഷ്ണ, കസ്തൂരി എന്നിവരാണ് പ്രധാന കഥാപാത്രങ്ങൾ.

Advertisment

ചിത്രത്തിന്റെ നിർമാണം ഏ.ക്കെ. പ്രൊഡക്ഷൻസ് ആണ് വഹിച്ചിരുന്നത്. ഷൂട്ടിംഗ് പാലക്കാട്, തൃശൂർ എന്നീ ജില്ലകളിൽ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

സിനിമാറ്റോഗ്രാഫി- ഗിരീഷ് പഴമ്പാലക്കോട്, എഡിറ്റിംഗ്- ജിനു,ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- അരുൺലാൽ എസ്, അസിസ്റ്റന്റ് ഡയറക്ടർ- അഖിൽ,ആർട്ട് ഡയറക്ടർ- വരുൺ, മേക്കപ്പ്- കിരൺ, കോസ്റ്റ്യൂമ്- വൈറ്റ്, അസിസ്റ്റന്റ് ക്യാമറ- രാഹുൽ, പബ്ലിസിറ്റി ഡിസൈൻസ്- വി.ആർ. ഡിസൈൻസ്.

Advertisment