കോഴിക്കോട് - പാലക്കാട് ഗ്രീൻഫീൽഡ് ദേശീയപാത നിര്‍മ്മാണവുമായി ബന്ധപ്പെട്ട് വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് മരുതറോഡ് ഗ്രാമപഞ്ചായത്ത് പ്രദേശവാസികൾ എ. പ്രഭാകരൻ എംഎൽഎയ്ക്ക് നിവേദനം നല്‍കി

New Update

publive-image

പാലക്കാട്:കോഴിക്കോട് - പാലക്കാട് ഗ്രീൻഫീൽഡ് ദേശീയപാത നിര്‍മ്മാണവുമായി ബന്ധപ്പെട്ട് വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് മരുതറോഡ് ഗ്രാമപഞ്ചായത്ത് പ്രദേശവാസികൾ എ. പ്രഭാകരൻ എംഎൽഎയ്ക്ക് നിവേദനം നല്‍കി.

Advertisment

കോഴിക്കോട് - പാലക്കാട് ഗ്രീൻഫീൽഡ് ദേശിയപാത നിർമ്മാണവുമായി ബന്ധപ്പെട്ട് മരുതറോഡ് ഗ്രാമ പഞ്ചായത്ത് പ്രദേശവാസികൾ, ജനവാസ മേഖലയെ ഒഴിവാക്കി തരണമെന്ന് ആവശ്യപ്പെട്ടും, ഇപ്പോഴുള്ള റോഡ് റൂട്ടിന് സമാന്തരമായ മറ്റൊരു റൂട്ട് മാപ്പ് തയ്യാറാക്കി കൊടുത്തും, ഒരു നിവേദനം, പഞ്ചായത്ത് പ്രസിഡന്റ് എം.എൽ.എ, പാലക്കാട് എം.പി, ജില്ലാ കളക്ടർ, ഹൈവേ പ്രോജക്ട് ഡയറക്ടർ എന്നിവർക്ക് സമർപ്പിച്ചിരുന്നു.

ജനവാസമേഖലയെ ഒഴിവാക്കി തരുമെന്നുള്ള പ്രതീക്ഷയിലായിരുന്നു ഇവിടത്തെ പാവപ്പെട്ട ജനങ്ങൾ, പക്ഷേ അതിനെല്ലാം വിപരീതമായി പ്രദേശവാസികൾ സമർപ്പിച്ച നിവേദനത്തിന് ഒരു പരിഗണന പോലും, കൊടുക്കാതെ ജനവാസ മേഖലയെ ഒഴിവാക്കാനുള്ള ബാധ്യതയെക്കുറിച്ചു പോലും പരിശോധിക്കാതെ പരാതി കൊടുത്ത എല്ലാവർക്കും ബോട്ടില്‍ നെക്ക് പോലെ ഹൈവേ മാറ്റാൻ പറ്റില്ലെന്ന് പ്രഹസനം നിറഞ്ഞ ഒരേ തരത്തിലുള്ള മറുപടി കൊടുത്ത് കടുംപിടിത്തം പിടിക്കുന്ന ഹൈവേ അതോറിറ്റിയുടെ മറുപടി കാലാകാലങ്ങളായി കൂട്ടായ്മയോടെ ജീവിക്കുന്ന പ്രദേശവാസികൾക്കിടയിൽ ആശ കയും, പ്രതിഷേധവും വീണ്ടും ആളിക്കത്തിക്കുകയാണ്.

ഇതിനു പ്രതിഷേധമായിട്ടാണ് ഈ നിവേദനം വീണ്ടും സമർപ്പിക്കുവാൻ നിർബന്ധിതരാകുന്നത്. താഴെ കൊടുക്കുന്ന ന്യായമായ ആവശ്യങ്ങൾ അംഗീകരിക്കാതെ പ്രദേശവാസികൾ ശക്തമായി ഇത് എതിർക്കുക തന്നെ ചെയ്യും.

വികസനത്തിന് മരുതറോഡ് ഗ്രാമപഞ്ചായത്ത് പ്രദേശവാസികൾ എതിരല്ലെന്നും വികസനത്തിനുവേണ്ടി വീടും പുരയിടവും നഷ്ടപ്പെട്ട് തെരുവിലേക്ക് ഇറങ്ങുമ്പോൾ തങ്ങളുടെ ന്യായമായ ആവശ്യങ്ങൾ അംഗീകരിച്ചു തരണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു.

സ്ഥലം നഷ്ടപ്പെടുന്നവർക്ക് അതാത് പ്രദേശത്തെ മാർക്കറ്റ് വിലയുടെ മൂന്നിരട്ടി ലഭ്യമാക്കണം

പരമ്പരാഗതമായ കോളനികൾ ഒഴിവാക്കിയുള്ള അലൈൻമെന്റ് നടപ്പാക്കുക, കൃഷി നഷ്ടപ്പെടുന്നവർക്ക് കാർഷിക വിളകളുടെ ആയുസ്സ് കണക്കാക്കി നഷ്ടപ്പെടുന്നവർക്ക് പ്രത്യേക സാമ്പത്തിക പാക്കേജും ലഭ്യമാക്കുക, കെട്ടിടങ്ങളും വൃക്ഷങ്ങൾ ഉള്ളതും, റവന്യൂ റിക്കാർഡ് പ്രകാരം നിലമായിട്ടുള്ളതുമായ സ്ഥലങ്ങളെ തോട്ട മായി പരിഗണിച്ച് നഷ്ടപരിഹാരം ലഭ്യമാക്കുക.

നിലവിലെ പണപ്പെരുപ്പ് പരിഗണിച്ച് നഷ്ടപരിഹാര തുകയുടെ പലിശ 12 ശതമാനത്തിൽ നിന്ന് 24 ശതമായി ഉയർത്തി സമാശ്വാസം അനുവദിക്കുക, നഷ്ടപരിഹാരം സംബന്ധിച്ചുള്ള ഉറപ്പ്, രേഖാമൂലം ലഭ്യമാക്കിയതിനുശേഷം മാത്രം ദേശീയ പാത സർവ്വേ നടപികൾ ആരംഭിക്കുക.

ഭാഗികമായി നഷ്ടപ്പെടുന്ന വീടുകൾ, കെട്ടിടങ്ങൾ എന്നിവ പൂർണ്ണമായും ഏറ്റെടുത്ത് നഷ്ടപരിഹാരം ലഭ്യമാക്കുക. ഏറ്റെടുത്ത ഭൂമിയിൽ ബാക്കിയുള്ള സ്ഥലത്ത് കെട്ടിടം നിർമ്മിക്കുമ്പോൾ പാലിക്കേണ്ട ചട്ടങ്ങളിൽ (എൻ എച്ച് ആക്ട്, കെട്ടിട നിർമ്മാണ ചട്ടം) ഇളവ് നൽകുക.

ഭൂമിയോ, കെട്ടിടങ്ങളോ നഷ്ടപ്പെടുന്നവർ പകരമായി നിർമ്മിക്കുന്ന കെട്ടിടങ്ങൾക്ക് കെട്ടിട നിർമ്മാണ ചട്ട ങ്ങളിൽ ഇളവ് നൽകുകയും ഹൈവേയിൽ നിന്നുള്ള ആക്സിസ് പെർമിഷൻ വേണമെന്ന നിബന്ധനയിൽ ഇളവ് നൽകുകയും ചെയ്യുക.

വീട് നഷ്ടപ്പെടുന്നവർക്ക് വേറെ ഭൂമിയൊന്നും ഇല്ലാത്ത സാഹചര്യത്തിൽ വീടിനാവശ്യമുള്ള വയൽ നിക ത്തുന്നതിനു അനുമതി ലഭ്യമാക്കുക. വേറെ സ്ഥലം വാങ്ങുന്നവർക്ക് രജിസ്ട്രേഷൻ ഫീസ് ഒഴുവാക്കുന്ന തിനുള്ള നടപടികൾ സ്വീകരിക്കുക.

കെട്ടിടങ്ങൾക്ക് പൊതുമരാമത്ത് വകുപ്പിന്റെ നിർമ്മിതികൾക്ക് ബാധകമായ 2022ലെ ഷെൽ നിരക്കും, അനുവദിക്കപ്പെട്ട സമാശ്വാസവും നൽകണം.

വീട് നഷ്ടപ്പെടുന്ന സാമൂഹിക ദുർബലതയുള്ള കുടുംബങ്ങൾക്ക് നഷ്ടപരിഹാരത്തിന് പുറമെ, വീട് വെയ്ക്കുന്നതിനാവശ്യമായ സ്ഥലവും ലഭ്യമാക്കുക എന്നിങ്ങനെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് നിവേദനം സമര്‍പ്പിച്ചത്.

Advertisment