ലോക മണ്ണ് ദിനം ആചരിച്ച് ഇസാഫ് ബാങ്ക്

New Update

publive-image

പാലക്കാട്:മണ്ണ് പരിപാലനത്തിന്റെ പ്രാധാന്യം ലക്ഷ്യമിട്ട് ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്കിന്റെ ആഭിമുഖ്യത്തിൽ ലോക മണ്ണുദിനാചരണവും കാർഷിക സെമിനാറും സംഘടിപ്പിച്ചു. മണ്ണിന്റെ സ്വാഭാവികത നിലനിർത്തി, നൂതന മാർഗ്ഗത്തിലുള്ള കൃഷിരീതികൾ അവലംബിക്കാൻ കർഷകരെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് മണ്ണ് ദിനം ആചരിച്ചത്.

Advertisment

അട്ടപ്പാടി കർഷക ഉത്പാദക സംഘത്തിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ചടങ്ങ് ഇസാഫ് കോ ഓപ്പറേറ്റീവ് ചീഫ് ഓപ്പറേഷൻസ് ഓഫീസർ രാജേഷ് ശ്രീധരൻ പിള്ള പരിപാടി ഉദ്ഘാടനം ചെയ്തു.

അഗളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അംബിക ലക്ഷ്മൺ അധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ കെ മാത്യു സന്ദേശം നൽകി. മണ്ണ്പരിശോധന കിറ്റുകളുടെ വിതരണം ഇസാഫ് ബാങ്ക് മാർക്കറ്റിംഗ് ഹെഡ് ശ്രീകാന്ത് സി കെ നിർവഹിച്ചു.

ക്ലസ്റ്റർ കോർഡിനേറ്റർ സി വി രമേഷ്, അഗ്രി ഇൻപുട്ട് മാർക്കറ്റിംഗ് ഹെഡ് ഇന്ദുചൂഡൻ എന്നിവർ സെമിനാറിന് നേതൃത്വം നൽകി. അട്ടപ്പാടി കർഷക ഉത്പാദക സംഘം ചെയർമാൻ യൂസഫ് അലി, കൃഷി അസിസ്റ്റന്റ് ഡയറക്ടർ ലത ശർമ്മ, ജോജി കോശി വര്ഗീസ്, സുരേഷ് കെ ഗുപ്തൻ, എം എ ജയകണ്ണൻ, റോയ് വി എസ്, ബിജു ജോസഫ്, ജോമി ടി ഒ എന്നിവർ പ്രസംഗിച്ചു

Advertisment