പട്ടാമ്പിയില്‍ അനധികൃതമായി മണ്ണ് കടത്തിയ ലോറികൾ റവന്യൂ സ്ക്വാഡ് പിടികൂടി

author-image
ജോസ് ചാലക്കൽ
New Update

publive-image

Advertisment

പട്ടാമ്പി: അനധികൃതമായി സാധാരണമണ്ണ് ഖനനം ചെയ്ത് കടത്തിയിരുന്ന ഒരു മണ്ണുമാന്തിയന്ത്രവും രണ്ട് ടിപ്പർ ലോറികളും പിടികൂടി. ഇന്ന് പുലർച്ചെ അഞ്ചു  മണിക്ക് ആണ് റവന്യൂ സ്ക്വാഡ് ഇവ കസ്റ്റഡിയിലെടുത്തത്.

പട്ടാമ്പി താലൂക്കിൽ പട്ടിത്തറ വില്ലേജിലെ കോട്ടപ്പാടത്തു നിന്നാണ് സ്വകാര്യ ഭൂമിയിൽ നിന്ന് മണ്ണു കടത്തിയിരുന്ന ഈ 3 വാഹനങ്ങളും പിടികൂടിയത്. ഡെപ്യൂട്ടി തഹസിൽദാർമാരായ പി.ആർ.മോഹനൻ, കെ.സി. കൃഷ്ണകുമാർ, വില്ലേജ് ജീവനക്കാരായ ജെ.കുമാർസിംഗ്, എസ്. സെബാസ്റ്റ്യൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന നടന്നത്.

Advertisment