സിവിൽ ഡിഫൻസ് വാരാഘോഷത്തിന്റെ ഭാഗമായി പാലക്കാട് സ്റ്റേഷൻ ചുണ്ണാമ്പ് തറയിൽ ഉള്ള വൃദ്ധസദനം സന്ദർശിച്ചു

New Update

publive-image

പാലക്കാട്: സിവിൽ ഡിഫൻസ് വാരാഘോഷത്തിന്റെ ഭാഗമായി പാലക്കാട് സ്റ്റേഷൻ വിവിധ പരിപാടികൾ നടത്തി വരുന്നു. ഇതിന്‍റെ ഭാഗമായി ഇന്ന് പാലക്കാട് ചുണ്ണാമ്പ് തറയിൽ ഉള്ള വൃദ്ധസദനം സന്ദർശിക്കുകയും അവർക്ക് മധുരം നൽകിയും സംഗീതവിരുന്ന് ഒരുക്കിയും അമ്മമാരെ സന്തോഷിപ്പിച്ചു.

Advertisment

publive-image

പാലക്കാട് ജില്ലാ ഫയർ സ്റ്റേഷൻ ഓഫീസർ ജോബി ജേക്കബ് ഗാനമാലപിച്ചുകൊണ്ട് ഉദ്ഘാടനകർമ്മം നിർവഹിച്ചു. ആർക്കും പാടാം എന്ന വാട്സ്ആപ്പ് കൂട്ടായ്മ ഒരുക്കിയ സംഗീത വിരുന്നുമുണ്ടായിരുന്നു. ഗായകരായ റൂബി നസീർ, ഉണ്ണി വരദം, അഷ്റഫ് എന്നിവർ ഗാനം ആലപിച്ചു. പോസ്റ്റുവാഡൻ വിജയൻ, ഡെ പോസ്റ്റ് വാർഡൻ സുമതി എന്നിവർ പങ്കെടുത്തു.

Advertisment