ഡൽഹി കര്‍ഷക സമരത്തില്‍ പങ്കെടുത്ത കർഷക സമരഭടൻമാർക്ക് സ്വീകരണം നല്‍കി

author-image
ജോസ് ചാലക്കൽ
Updated On
New Update

publive-image

പാലക്കാട് : ഡബ്ല്യുടിഒ കരാറിൽ നിന്നും ഇന്ത്യ പിൻമാറുക, മിനിമം സപ്പോർട്ട് പ്രൈസ് നടപ്പിലാക്കുക, കർഷക ജാഥയിലേക്ക് വാഹനം കയറ്റി കൊലപാതകം
നടത്തിയവരെ ശിക്ഷിക്കുക, കർഷകർക്ക് നൽകിയ ഉറപ്പ് പാലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ദില്ലി ജന്തർ മന്തറിൽ നടന്ന കർഷക പ്രക്ഷോഭത്തിൽ പങ്കെടുത്തു തിരിച്ചെത്തിയ സമര ഭടന്മാർക്ക് ഒലവക്കോട് റയിൽവേസ്റ്റേഷനിൽ സ്വീകരണം നൽകി.

Advertisment

ആര്‍കെഎംഎസ് ദേശീയ കോ ഓർഡിനേറ്റർ കെ.വി ബിജു, സംസ്ഥാന ചെയർമാൻ ബിനോയ് തോമസ്, സിറാജ് കൊടുവായൂർ, ഹരിദാസൻ കല്ലടിക്കോട്, അധിരഥൻചിറ്റൂർ പോൾസൺ എന്നിവരെയാണ് ഹാരമണിയിച്ച് സ്വീകരിച്ചത്.

തുടർന്ന് നടന്ന വിശദീകരണയോഗം രാഷ്ട്രീയ കിസാൻ മഹാ സംഘ് സംസ്ഥാന വൈസ് ചെയർമാൻ മുതലാംതോട് മണി ഉദ്ഘാടനം ചെയ്തു.  ജനാധിപത്യ കർഷക ഫെഡറേഷൻ ചെയർമാൻ ജോർജ് സിറിയക് അദ്യക്ഷത വഹിച്ചു. വേലായുധൻ കൊട്ടേക്കാട് ഹിമേഷ്, ബഷീർ കൊടുന്തിരപ്പുള്ളി, കെ എ കമറുദീൻ, ഭവദാസ്, ബേബി മണിയാത്ത്, അബ്ദുള്ള തുടങ്ങിയവർ പ്രസംഗിച്ചു.

Advertisment