/sathyam/media/post_attachments/LHlLhitcVzPBHZp6s7nU.jpg)
മുണ്ടൂർ: പൊരിയാനിയിൽ വരുന്ന ടോള്‍ബൂത്ത് മാറ്റി സ്ഥാപിക്കണമെന്ന് കേരള കോൺഗ്രസ് (ജോസഫ്) മലമ്പുഴ നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
നിരന്തരമായി കോങ്ങാട്, മുണ്ടൂർ പ്രദേശങ്ങളിലെ ജനങ്ങൾ ഒലവക്കോട്-പാലക്കാടിലേക്ക് സ്ഥിരമായി വരുന്നതിനാൽ ഈ പ്രദേശത്ത് ടോൾ ബൂത്ത് വരുന്നത്, സാധാരണ യാത്രക്കാർക്ക് ബുദ്ധിമൂട്ട് ഉളവാക്കും എന്നുള്ളതിനാൽ ഒഴിവാക്കണമെന്നും ഇല്ലെങ്കിൽ ശക്തമായ പ്രതിക്ഷേധം സംഘടിപ്പിക്കുമെന്നും യോഗം ഉത്ഘാടനം ചെയ്ത ജില്ലാ ജനറൽ സെക്രട്ടറി കെ. ശിവരാജേഷ് പറഞ്ഞു.
നിയോജക മണ്ഡലം പ്രസിഡന്റ് സതീഷ് പുതുശേരി അധ്യക്ഷനായി. നേതാക്കളായ എം വി. രാമചന്ദ്രൻ നായർ, കെ. ജയപ്രകാശ്, അജയ് എലപ്പുള്ളി, ബിജു മുണ്ടൂർ, കെ. മനോജ് കുമാർ, ആർ. പ്രവീൺകുമാർ, എസ്. മണി, ഡിനു ജോസഫ് എന്നിവർ സംസാരിച്ചു.
നിയോജകമണ്ഡലം പ്രസിഡന്റ് ആയി കെ. സതീഷ് പുതുശേരി, അജയ് എലപ്പുള്ളി (ജനറൽ സെക്രട്ടറി) ബിജു മുണ്ടൂർ (ട്രഷറർ) എന്നിവരെയും തിരഞ്ഞെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us