/sathyam/media/post_attachments/Mjt4di6CuiELLes9q9Jc.jpg)
അകത്തേത്തറ:ധോണി, പപ്പാടി, ഉമ്മിനി, ചീക്കുഴി, പാപ്പറമ്പ്, ചെറാട് ഭാഗങ്ങളില്‍ വന്യമൃഗശല്യം രൂക്ഷമാകുന്നതിനെതിരെ വനംവകുപ്പ് നടപടിയെടുക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. സന്ധ്യ മയങ്ങിയാല്‍ ജനങ്ങള്‍ക്ക് പുറത്തിറങ്ങാന്‍ കഴിയാത്ത സാഹചര്യമാണുപാലക്കാട് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വന്യമൃഗശല്യം രൂക്ഷം; വനംവകുപ്പ് നടപടിയെടുക്കണമെന്ന് ബിജെപിള്ളത്.
മാസങ്ങള്‍ക്ക് മുമ്പ് ധോണിയില്‍ പ്രഭാത സവാരിക്കിറങ്ങിയ ശിവരാമനെ പിടി 7എന്ന ആന കൊലപ്പെടുത്തി. മാത്രമല്ല, വളര്‍ത്തുമൃഗങ്ങളും ഇവയ്ക്ക് ഇരയാവുന്നു. കാട്ടാന ശല്യം തടയാനായി അടയന്തരമായി മുണ്ടൂര്‍ മുതല്‍ മലയോര മേഖലകളില്‍ ഫെന്‍സിങ് സ്ഥാപിക്കണമെന്നും നാട്ടുകാര്‍ പറഞ്ഞു.
പ്രശ്‌നങ്ങള്‍ക്ക് എത്രയും പെട്ടെന്ന് അടിയന്തര പരിഹാരം വേണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി സി. കൃഷ്ണകുമാര്‍ ഡിഎഫ്ഒയോട് ആവശ്യപ്പെട്ടു. പലഭാഗത്തും തെരുവുവിളക്കുകള്‍ ഇല്ലാത്തതും പ്രശ്‌നം രൂക്ഷമാക്കുകയാണ്.
പ്രശ്‌നത്തിന് ഒരാഴ്ചക്കുള്ളില്‍ പരിഹാരം കണ്ടെത്താമെന്ന് ഡിഎഫ്ഒ ഉറപ്പുനല്കി. തെരുവുവിളക്കുകള്‍ സ്ഥാപിക്കുവാനുള്ള നീക്കം പഞ്ചായത്തിന്റെ ഭാഗത്തുനിന്നും ഉണ്ടായാല്‍ അക്കാര്യം പരിഗണിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ബിജെപി മലമ്പുഴ മണ്ഡലം പ്രസിഡന്റ് ജി. സുജിത്ത്, പഞ്ചായത്ത് പ്രസിഡന്റ് സുധീര്‍, വൈസ് പ്രസിഡന്റ് ജയപ്രകാശ്, ബൂത്ത് പ്രസിഡന്റ് ജയചന്ദ്രന്‍ പങ്കെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us