നെല്ല് സംഭരണവില നൽകാത്തതിൽ പ്രതിഷേധിച്ച് ബിജെപി കര്‍ഷക മോര്‍ച്ച പാലക്കാട് സപ്ലെക്കൊ ഓഫീസ് പ്രതീകാത്മക ജപ്തി ചെയ്ത് ചെണ്ടകൊട്ടി സമരം നടത്തി

New Update

publive-image

പാലക്കാട്: നെല്ല് സംഭരണവില നൽകാത്തതിൽ പ്രതിഷേധിച്ച് സപ്ലെക്കൊ ഓഫീസ് പ്രതീകാത്മകമായി ജപ്തി ചെയ്ത് കർഷക മോർച്ച സമരം. കേരളത്തിലെ നെല്ല് സംഭരണം അട്ടിമറിക്കുന്നതിന് പിന്നിൽ പ്രവർത്തിക്കുന്നത് സിപിഐ ഉന്നത നേതാവിന്റെ മകനടങ്ങുന്ന സംഘമാണെന്ന് കർഷക മോർച്ചയുടെ ജപ്തി സമരം ഉദ്ഘാടനം ചെയ്ത് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി സി. കൃഷ്ണകുമാർ ആരോപിച്ചു.

Advertisment

നെല്ല് സംഭരണം അട്ടിമറിക്കുന്നതിനും സംഭരണവില നൽകാത്തതിലും പ്രതിഷേധിച്ചായിരുന്നു കർഷക മോർച്ചയുടെ ജപ്തി സമരം. കേരളത്തിന്റെ നെല്ലറകളായ ആലപ്പുഴയിലും പാലക്കാടും കർഷകർ ആത്മഹത്യ ചെയ്യുമ്പോഴും സർക്കാർ കർഷക വഞ്ചന തുടരുകയാണ്.

നെല്ലിന് കിലോക്ക് 28 രൂപ 70 പൈസ താങ്ങുവില നൽകുമെന്ന് പ്രഖ്യാപിച്ച കൃഷി മന്ത്രി പാലക്കാട് അതിർത്തി കടന്നതോടെ വാഗ്ദാനം ലംഘിച്ചു. ഏക്കറിന് 2400 കിലോ നെല്ല് സംഭരിച്ച സ്ഥാനത്ത് ഇന്ന് 2000 കിലോ മാത്രമാണ് സംഭരിക്കുന്നത്. സംഭരണ ഇനത്തിൽ കർഷകർക്ക് 443 കോടി കിട്ടാനുണ്ടെങ്കിലും സർക്കാർ നൽകിയത് 168 കോടി മാത്രമാണ്. സംഭരണ വില ചോദിക്കുമ്പോൾ സർക്കാറിന് ഉത്തരം നൽകാൻ കഴിയുന്നില്ല.

അന്യ സംസ്ഥാന ലോഭിക്ക് വേണ്ടി സിപിഐ നേതാവിന്റെ മകനും സിപിഐ അനുകൂല സംഘടന നേതാക്കളും ചേർന്ന് നെല്ല് സംഭരണം അട്ടിമറിക്കുകയാണെന്നും സി. കൃഷ്ണകുമാർ ആരോപിച്ചു.  ചെണ്ടകൊട്ടിയും സപ്ലെക്കൊ ഓഫീസ് ചുമരിൽ നോട്ടീസ് പതിച്ചുമാണ് കർഷക മോർച്ച പ്രതീകാത്മ ജപ്തി സമരം സംഘടിപ്പിച്ചത്.

കർഷക മോർച്ച ജില്ല പ്രസിഡണ്ട് കെ. വേണു അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറിമാരായ കെ.പി. സുരേഷ്, ആർ. രമേഷ്, ജില്ലാ ഭാരവാഹികളായ സന്തോഷ്, ചന്ദ്രദേവൻ, കെ.രമേഷ്, അരുൽകുമാർ എന്നിവർ സംസാരിച്ചു.

Advertisment