/sathyam/media/post_attachments/Lfo41BKpePM4Jl9GWqOs.jpg)
പാലക്കാട്:റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സും പാലക്കാട് എക്സൈസ് ആന്റി നർകോട്ടിക് സ്പെഷ്യൽ സ്ക്വാഡും പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ സംയുക്തമായി നടത്തിയ പരിശോധനയിൽ 7 കെ.ജി 300 ഗ്രാം കഞ്ചാവുമായി കോട്ടയം പൂഞ്ഞാർ സ്വദേശി പുളിക്കൽ ചാലിൽ വീട്ടിൽ കൊച്ചുമുഹമ്മദിന്‍റെ മകൻ അജ്നാസ് (33), കർണാടക നെട്ടൂർ വാമന നഗർ സ്വദേശി രമേഷ് നായക് എന്നിവരെ അറസ്റ്റ് ചെയ്തു.
വിശാഖപട്ടണത്തിൽ നിന്നും കഞ്ചാവ് വാങ്ങിട്രെയിൻ മാർഗം കടത്തി കൊണ്ട് വന്നു കോട്ടയം ഇടുക്കി ജില്ലകളിൽ വില്പന നടത്തുന്നവരിൽ പ്രധാനികളാണ് പ്രതികളെന്ന് പ്രാഥമിക അന്വേഷണത്തിൽ ലഭിച്ച വിവരം. ന്യൂ ഇയർ പ്രമാണിച്ച് കോട്ടയം ഇടുക്കി ജില്ലകളിൽ നടത്തുന്ന ഡിജെ പാർട്ടികളിൽ വിതരണത്തിനായി കൊണ്ടുവന്ന കഞ്ചാവാണെന്നാണ് പ്രതികൾ വെളിപ്പെടുത്തിയത്. ഇതിനെക്കുറിച്ച് കൂടുതൽ തുടർ അന്വേഷണം നടത്തുമെന്ന് എക്സൈസ് അറിയിച്ചു
ക്രിസ്തുമസ്-ന്യൂ ഇയർ പ്രമാണിച്ച് റെയിൽവേ സ്റ്റേഷനുകളിലും ട്രെയിനുകളിലും പോലീസും എക്സൈസുമായി സഹകരിച്ച് കർശന പരിശോധന നടത്തുമെന്ന് പാലക്കാട് ആർ.പി.എഫ് കമാൻഡൻന്റ് അനിൽകുമാർ നായർ അറിയിച്ചു.
ആർപിഎഫ് സിഐ സൂരജ് എസ് കുമാറിന്റെ നേതൃത്വത്തിൽ എക്സൈസ് ഇൻസ്പെക്ടർ കെ.ആര്‍. അജിത്ത്, ആര്‍പിഎഫ് എഎസ്ഐമാരായ സജി അഗസ്റ്റിൻ, കെ. സുനിൽ കുമാർ, ഷാജുകുമാർ എക്സൈസ് പ്രിവന്റ്റ്റീവ് ഓഫീസർ ജി. പ്രഭ, സിവിൽ എക്സൈസ് ഓഫീസർമാരായ സുമേഷ്, സുനിൽ, ഷാബു, പ്രദീപ്, ആർപിഎഫ് കോൺസ്റ്റബിൾ അനിൽകുമാർ എന്നിവരാണ് പരിശോധന സംഘത്തിൽ ഉണ്ടായിരുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us