കൊടുവായൂരില്‍ സ്വകാര്യ മില്ലിൽ അനധികൃതമായി സൂക്ഷിച്ച 35 ടൺ അരി പിടികൂടി

New Update

publive-image

നെന്മാറ: കൊടുവായൂരിലെ സ്വകാര്യ മില്ലിൽ അനധികൃതമായി സൂക്ഷിച്ച് 35 ടൺ അരി പിടികൂടി. രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെ താലൂക്ക് സ ഓഫിസറുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് അരി പിടികൂടിയത്.

Advertisment

വായ മൂടിക്കെട്ടിയ ചെറുതും വലുതുമായ നൂറുകണക്കിനു ചാക്കുകളിൽ വിവിധ തരത്തിലുള്ള അരിയാണ് ഉണ്ടായിരുന്നത്. ബൈക്കുകളിലും ഓട്ടോറിക്ഷകളിലുമായി വിവിധയിടങ്ങളിൽ നിന്നും എത്തിക്കുന്ന റേഷനരിയാണെന്നാണ് സൂചനയെന്ന് അധികൃതർ പറഞ്ഞു. പിടികൂടിയ അരി തൂക്കം പരിശോധിച്ച് മുതലമടയിലെ എഫ്സിഐ ഗോഡൗണിലേക്കു മാറ്റി.

താലൂക്ക് സപ്ലൈ ഓഫിസർ എ.എസ്.ബീനയുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ റേഷനിങ് ഇൻസ്പെക്ടർമാരായ കെ ആണ്ടവൻ, പി.കെ. ഉണ്ണിക്കൃഷ്ണൻ, മറ്റു ജീവനക്കാരായ മുഹമ്മദ് നിസാം, എസഞ്ജിത്ത്, നിജാമുദീൻ, കെഞ്ജിത്ത് എന്നിവരാണ് പരിശോധന നടത്തിയത്.

താലൂക്കിന്റെ വിവിധ മേഖലയിൽ ഇത്തരത്തിൽ അനധികൃതമായി അരി സൂക്ഷിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും വരും ദിവസങ്ങളിലും പരിശോധന കർശനമാക്കുമെന്നും താലൂക്ക് സപ്ലൈ ഓഫിസർ പറഞ്ഞു.

Advertisment