/sathyam/media/post_attachments/qVhO9kp0qPl9tmLRrpDF.jpg)
പറമ്പിക്കുളം വന്യജീവി സങ്കേതത്തിന്റെ ബഫർ സോൺ ഭാഗമാക്കാൻ സർവ്വേ നമ്പർ ഉൾപ്പെട്ട പ്രസിദ്ധീകരിച്ച ജനവാസ മേഖലയുടെ മാപ്പ്
നെന്മാറ: മലയോര മേഖലകളിൽ മണ്ണിനോടും വന്യമൃഗങ്ങളോടും പടവെട്ടി, രാജ്യത്തിനുവേണ്ടി നാണ്യവിളയും ഭക്ഷ്യധാന്യങ്ങളും വിളയിക്കുന്ന വീടും പറമ്പും കാർഷികസമൃദ്ധിയും കൈവി ട്ടുപോകുമോ എന്ന ആശങ്കയിൽ ജീവിക്കുന്ന കർഷകരുടെ കൃഷിയിടങ്ങളെ പരിസ്ഥിതിലോല മേഖലാ വിഷയത്തിൽ ജനവാസ ഇടങ്ങൾ എന്ന ഗണത്തിൽ നിന്ന് ഒഴിവാക്കി വീടുകളുടെയും മറ്റ് കെട്ടിടങ്ങളും ഒഴിവാക്കി പ്രസിദ്ധീകരിച്ച മാപ്പ് മലയോര മേഖലകളിലെ ജനങ്ങളിൽ കൂടുതൽ ആശയക്കുഴപ്പവും അമർഷവും ഉണ്ടാക്കുന്നു.
ജൂണിൽ സുപ്രീംകോടതി നിർദേശത്തെത്തുടർന്നാണ്. കേരളത്തിലെ 22 സംരക്ഷിത വനപ്രദേശങ്ങൾക്കു ചുറ്റുമുള്ള ഒരു കിലോമീറ്റർ പരിസ്ഥിതിലോല മേഖലയിൽ (ബഫർസോൺ) ഉൾപ്പെടുന്ന ജനവാസമേഖലകളും മറ്റും കൃത്യമായി നിർണയിക്കാൻ സംസ്ഥാന റിമോട്ട് സെൻസിങ് ആൻഡ് എൻവയൺമെന്റ് സെന്ററി നെ(കെ.എസ്. ആർ..സി) യെ സർക്കാർ ചുമതലപ്പെടുത്തിയത്.
കൃത്യത ഉറപ്പാക്കാൻ കെ.എസ്. ആർ.സി ഉപഗ്രഹ സർവേയിലൂടെ തയാറാക്കിയ പ്രാഥമിക റിപ്പോർട്ട് വെബ്സൈറ്റിലൂടെ പുറത്തുവന്നതോടെ കർഷകരടക്ക മുള്ളവരുടെ ആശങ്കകൾ വർദ്ധിപ്പിക്കാനിടയാക്കി. റിപ്പോർട്ടും അനു ബന്ധ ഭൂപടവും നിലവിലുള്ള വീടുകളെ ഒഴിവാക്കുകയും, താമസ സ്ഥലങ്ങളെ വാണിജ്യ കേന്ദ്രങ്ങൾ ആക്കിയും, വില്ലേജ് അതിർത്തികൾ മാറ്റിയും ബ്ലോക്ക് നമ്പറുകളും വ്യക്തമാക്കാതെ പ്രസിദ്ധീകരിച്ചത് ഏറെ ആശയക്കുഴപ്പമുണ്ടാക്കി.
റിപ്പോർട്ട് അപൂർണമാണെന്നും അശാസ്ത്രീയമാണെന്നും ആരോപിച്ച് കർഷക സംഘടനകളും ജനങ്ങളും പ്രതിഷേധവുമായി രംഗത്തെത്തി. ഗൂഗിളിന്റെ സഹായത്തോടെയാണ് സർക്കാർ ഏജൻസി വീടുകളും വിദ്യാഭ്യാസസ്ഥാപനങ്ങളും വാണിജ്യസ്ഥാപനങ്ങളും മറ്റും നിർണയിച്ചത്.
ഓലമേഞ്ഞതും ഓടുമേഞ്ഞതുമായ ചെറിയ വീടുകൾ, ചെറിയ കടകൾ തു ടങ്ങിയവ ഉപഗ്രഹചിത്രങ്ങളിൽ വ്യക്തമല്ല. കൃത്യമായ വിവരങ്ങളും ചിത്രങ്ങളും ലഭിക്കാത്തതിനാൽ ഏകദേശ കണക്കുകൾ വച്ചാണ് പ്രാഥമിക റിപ്പോർട്ട് തയാറാക്കിയതെന്നാണ് ആരോപണം.
ഉപഗ്രഹ സർവേയിൽ ജനവാസമേഖലകൾ കൃത്യമായി നിർണയിക്കാൻ കഴിയാത്തതിനാൽ, ആ പ്രദേശങ്ങൾ ഒഴിവാക്കുന്നതിന് കഴിയാത്ത സ്ഥിതിയുണ്ടായി. നിയമസഭയിൽ ജനവാസ മേഖല ഒഴിവാക്കി മാത്രമേ ബഫർ സോൺ നിർണയിക്കാൻ കേന്ദ്രത്തിന് റിപ്പോർട്ട് നൽകി എന്ന് പ്രഖ്യാപിച്ചതിന് വിരുദ്ധമായി ജനവാസ മേഖല കുറച്ചു കാണിക്കുന്നതാണ് ഇപ്പോൾ പ്രസിദ്ധീകരിച്ച മാപ്പ്.
ജസ്റ്റിസ് തോട്ടത്തിൽ ബി.രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ വിദഗ്ധ സമിതി സ്ഥല പരിശോധന നടത്തി റിപ്പോർട്ട് തയ്യാറാക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും ജനവാസമേഖലകൾ കൃത്യമായി നിർണ യിക്കാമെന്നും ഉപഗ്രഹ സർവേ കൊണ്ടും കഴിഞ്ഞിട്ടില്ലെന്ന് കർഷകരം കേരള ഇൻഡിപെൻഡന്റ് ഫാർമേഴ്സ് അസോസിയേഷൻ (കിഫ) ഭാരവാഹികളുടെയും പരാതി.
പ്രാഥമിക റിപ്പോർട്ടിൽ ഉൾപ്പെടുത്താതെ പോയ വിവരങ്ങൾ അറിയിക്കാൻ ഈ മാസം 23 വരെ ജനങ്ങൾക്ക് അവസരമുണ്ട്. എന്നാൽ, ആശയക്കുഴപ്പമുണ്ടായ സാഹചര്യത്തിൽ സമയപരിധി നീട്ടണമെന്നും ജലവാസ മേഖലകളെ ഒഴിവാക്കി ബഫർ സോൺ പരിധി നിർണയിക്കണമെന്നുമാണ് നെല്ലിയാമ്പതി, അയിലൂർ, വണ്ടാഴി, മലയോര നിവാസികൾ ആവശ്യപ്പെടുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us