New Update
/sathyam/media/post_attachments/eXuCZVhwanRt8WjU97X6.jpg)
പാലക്കാട്: യൂണിയൻ ബാങ്ക് റിട്ടയേർഡ് ഓഫീസർസ് അസോസിയേഷൻ (കേരള ) പാലക്കാട് മേഖല സമ്മേളനം കോസ്മോ പോളിട്ടൻസു ക്ലബ്ബിൽ നടന്നു. കെ. പദ്മനാഭൻ അദ്ധ്യക്ഷത വഹിച്ചു. പി. ശശിധരൻ സ്വാഗതം പറഞ്ഞു. പി. ബി. തോമസ് സമ്മേളനം ഉദ്ഘാടനം ചെയ്തു.
Advertisment
ബാങ്കുകളിൽ നിന്നും വിരമിച്ച ജീവനക്കാരുടെ പെൻഷൻ കാലോചിതമായി പരിഷ്കരിക്കുക, 2002നു മുൻപ് വിരമിച്ചവരുടെ ഡിഎ നിരക്കുകൾ സമീകരിക്കുക, ക്ഷേമ പദ്ധതികൾക്കായി കൂടുതൽ തുക വകയിരുത്തുക, ബാങ്ക് സ്വകാര്യവൽക്കരണ നീക്കം ഉപേക്ഷിക്കുക തുടങ്ങിയവ നടപ്പിലാക്കണമെന്ന് സമ്മേളനം കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.
യോഗത്തിൽ കെ. സുരേന്ദ്രൻ (വൈസ് പ്രസിഡന്റ്), ബി ചന്ദ്രമോഹൻ (കേന്ദ്രക്കമ്മിറ്റി അംഗം), കെ സ് നായർ (ഡെപ്യൂട്ടി ജനറൽ സെക്രട്ടറി), എം എൻ. വി. നായർ (ഇസി) എന്നിവർ സംസാരിച്ചു. കെ. നാരായണൻകുട്ടി നന്ദി പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us