New Update
/sathyam/media/post_attachments/pUt11SCZS8NU9mqpzU72.jpg)
പാലക്കാട്: കേന്ദ്രസർക്കാരിൻ്റെ പുതിയ സ്ക്രാപ്പിങ് പോളിസി പ്രകാരം (പൊളിക്കൽ നിയമം) ഓട്ടോമാറ്റിക് ടെസ്റ്റിംഗ് സെൻറർ ആരംഭിക്കാനും വൈദ്യുത വാഹനങ്ങൾ വാങ്ങുന്നവർക്ക് സാമ്പത്തിക സഹായം ചെയ്യാനും പാലക്കാട് ജില്ല ബസ് ഓപ്പറേറ്റേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി വാർഷിക പൊതുയോഗം തീരുമാനിച്ചു.
Advertisment
പാലക്കാട് ബസ് ഭവനിൽ നടന്ന പൊതുയോഗത്തിൽ സൊസൈറ്റി പ്രസിഡൻറ് ടി.ഗോപിനാഥൻ അധ്യക്ഷത വഹിച്ച് മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി എൻ.വിദ്യാധരൻ സ്വാഗതവും വൈസ് പ്രസിഡണ്ട് എ .എസ്. ബേബി നന്ദിയും പറഞ്ഞു. ഡയറക്ടർമാരായ ആർ. മണികണ്ഠൻ, വി കൃഷ്ണൻ, ആർ. കൃഷ്ണദാസ് തുടങ്ങിയവർ പ്രസംഗിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us