മുണ്ടൂര്‍ യുവക്ഷേത്ര കോളേജിൽ ലഹരി വിരുദ്ധ ബോധവത്ക്കരണ സെമിനാർ സംഘടിപ്പിച്ചു

New Update

publive-image

മുണ്ടൂർ: യുവക്ഷേത്ര കോളേജിലെ ആൻ്റി നാർക്കോട്ടിക്ക് സെല്ലും ഫിസിക്സ്, കെമിസ്ട്രി, ഗണിത ശാസ്ത്രം, പിജി സൈക്കോളജി വിഭാഗങ്ങളും ഐക്യൂ എസിയും സംയുകതമായി സംഘടിപ്പിച്ച ലഹരി വിരുദ്ധ ബോധവത്ക്കരണ സെമിനാർ പാലക്കാട് എക്സൈസ് സർക്കിൾ ഇൻസ്പെക്ട്ടർ സതീഷ് പി.കെ ഉദ്ഘാടനം ചെയ്തു.

Advertisment

പ്രിൻസിപ്പാൾ ഡോ.ടോമി ആൻ്റണി അദ്ധ്യക്ഷനായിരുന്നു. ഫിസിക്സ് വിഭാഗം മേധാവി ശ്രീ.അജിൽ കെ ആൻറണി സ്വാഗതവും സൈക്കോളജി വിഭാഗം മേധാവി റവ.ഡോ. ജിമ്മി അക്കാട്ട് നന്ദിയും പറഞ്ഞു. തുടർന്ന് സർക്കിൾ ഇൻസ്പെക്ട്ടർ ലഹരി വിരുദ്ധ ബോധവത്ക്കരണ സെമിനാറിൽ ക്ലാസെടുത്തു.

Advertisment