മലമ്പുഴ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പൗരവിചാരണ യാത്ര നടത്തി

New Update

publive-image

മലമ്പുഴ:കേന്ദ്ര-സംസ്ഥാന ഗവൺമെൻറ്കളുടെ ജനദ്രോഹ നടപടികളിൽ പ്രതിഷേധിച്ചുകൊണ്ട് മലമ്പുഴ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പൗര വിചാരണ യാത്ര നടത്തി.

Advertisment

മലമ്പുഴ ആനക്കല്ലിൽ കെപിസിസി ജനറൽ സെക്രട്ടറി സി. ചന്ദ്രൻ ജാഥ ക്യാപ്റ്റൻ ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് എം വി രാധാകൃഷ്ണന്പതാക നൽകിക്കൊണ്ട് ഉദ്ഘാടനം ചെയ്തു. മലമ്പുഴ മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് കെ.എം. രവീന്ദ്രൻ അധ്യക്ഷനായി.

യുഡിഎഫ് കൺവീനർ കെ കോയക്കുട്ടി, ജാഥാ ക്യാപ്റ്റൻ എം.വി. രാധാകൃഷ്ണൻ, ബ്ലോക്ക് വൈസ് പ്രസിഡണ്ട് പി.പി വിജയകുമാർ, യുഡിഎഫ് കൺവീനർ കേശവരാജേഷ്, പി.കെ വാസു, എം എൻ സ്വാമിനാഥൻ, ജി തങ്കമണി, സജീവൻ മലമ്പുഴ, വിനോദ് ചെറാട്, കാജാ മൊയ്തീൻ എന്നിവര്‍ പ്രസംഗിച്ചു.

Advertisment