'കാപ്പ' സിനിമ നിരോധിക്കണം: ഹ്യൂമന്‍ റൈറ്റ്സ് ഫൗണ്ടേഷൻ പാലക്കാട് ജില്ല പ്രസിഡന്‍റ് പി.എച്ച് കബീർ

New Update

publive-image

പാലക്കാട്:വനിതാ കളക്ടറെയടക്കം ഭരണാധികാരികളെ അപമാനിക്കുന്ന സീനുകളും സംഭാഷണങ്ങളുമുള്ള "കാപ്പ" എന്ന സിനിമ നിരോധിക്കണമെന്ന് സാമൂഹ്യ പ്രവർത്തകനും ഹ്യൂമന്‍ റൈറ്റ്സ് ഫൗണ്ടേഷൻ പാലക്കാട് ജില്ല പ്രസിഡൻ്റുമായ പി.എച്ച്. കബീർ അഭിപ്രായപ്പെട്ടു.

Advertisment

സമൂഹത്തെ ഏറ്റവും കൂടുതൽ സ്വാധീനിക്കുന്ന മാധ്യമമാണ് സിനിമ. കൊലപാതകം, മോഷണം, തട്ടികൊണ്ടു പോകൽ, ഗുണ്ടാ ആക്രമണങ്ങൾ എന്നീ കുറ്റകൃത്യങ്ങളിൽ പിടികൂടിയ പല പ്രതികൾക്കും ഇത്തരം കുറ്റകൃത്യങ്ങൾ ചെയ്യാൻ പ്രചോദനമായത് ചില സിനിമകളിലെ രംഗങ്ങളാണെന്നും പോലീസിനോട് പറഞ്ഞതായി നമുക്ക് മാധ്യമങ്ങളിലൂടെ അറിയാൻ കഴിഞ്ഞിട്ടുള്ളതാണ്.

അതുകൊണ്ട് "കാപ്പ" വെറും സിനിമയല്ലേ എന്ന് ചിന്തിച്ച് തള്ളിക്കളയരുതെന്നും ഈ സിനിമ നിരോധിക്കുകയും അണിറയ പ്രവർത്തകർക്കെതിരെ കർശന നടപടിയെടുക്കണമെന്നും കബീർ ആവശ്യപ്പെട്ടു. സെൻസർ ബോർഡ് ഈ സിനിമ ശരിക്കും കണ്ടിരിക്കാൻ വഴിയില്ലെന്നും അദ്ദേഹം പരിഹസിച്ചു.

Advertisment