മലമ്പുഴ ആശ്രമം സ്‌കൂളില്‍ എന്‍.എസ്.എസ് യൂണിറ്റ് ഉദ്ഘാടനം നടന്നു

New Update

publive-image

മലമ്പുഴ: ആശ്രമം സ്‌കൂളിലെ പുതിയ എന്‍.എസ്.എസ് യൂണിറ്റിന്റെ ഉദ്ഘാടനം എ. പ്രഭാകരന്‍ എം.എല്‍.എ നിര്‍വഹിച്ചു. ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി മുഖ്യാതിഥിയായി. മലമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാധികാ മാധവന്‍ അധ്യക്ഷയായി.

Advertisment

മലമ്പുഴ ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഡിസംബര്‍ 26 മുതല്‍ 2023 ജനുവരി ഒന്ന് വരെ നടക്കുന്ന എന്‍.എസ്.എസ് സപ്തദിന ക്യാമ്പിന് മുന്നോടിയായാണ് പരിപാടി സംഘടിപ്പിച്ചത്.

ബ്ലോക്ക് അംഗം തോമസ് വാഴപ്പിള്ളി, പാലക്കാട് ട്രൈബല്‍ ഡെവലപ്പ്മെന്റ് ഓഫീസര്‍ കെ.എ സാദിക്കലി, ആശ്രമം സ്‌കൂള്‍ സീനിയര്‍ സൂപ്രണ്ട് ഇ. ദീപ, പ്രിന്‍സിപ്പാള്‍ ഇന്‍ ചാര്‍ജ്ജ് ജോളി സെബാസ്റ്റ്യന്‍, പി.ടി.എ പ്രസിഡന്റ് മുരുകന്‍, എന്‍.എസ്.എസ് ടീം ലീഡര്‍ എസ്. ദീപ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു. എന്‍.എസ്.എസ് ജില്ലാ കോര്‍ഡിനേറ്റര്‍ എം. പ്രവീണ്‍ എന്‍.എസ്.എസ് സന്ദേശം നല്‍കി.

Advertisment