/sathyam/media/post_attachments/w69RU9O7jHkx3qHJJ28P.jpg)
പാലക്കാട് നഗരസഭ 32-ാം വാർഡിൽ അങ്കണവാടിക്ക് സമീപം കാടുപിടിച്ചിരുന്ന സ്ഥലത്ത് നടത്തിയ പച്ചക്കറി കൃഷിയിൽ വിളവെടുപ്പ് നടത്തുന്നു
പാലക്കാട്: പാലക്കാട് നഗരസഭ 32 -ാം വാർഡ് വെണ്ണക്കര സൗത്തിൽ പൊതു സ്ഥലത്ത് മാലിന്യം വലിച്ചെറിയുന്നവരെ പിടികൂടുന്നവർക്ക് 1000 രൂപ സമ്മാനം പ്രഖ്യാപിച്ചിരിക്കുകയാണ് വാർഡ് കൗൺസിലർ.
മാലിന്യമുക്ത വാർഡെന്ന സ്വപ്നം യാഥാർഥ്യമാക്കാനാണ് ജനകീയ സഹകരണത്തോടെ ഈ സമ്മാന പദ്ധതി നടപ്പാക്കുന്നത്.വാർഡിൽ അപ്പപ്പോൾ മാലിന്യം നീക്കുന്നുണ്ടെങ്കിലും ഇരുട്ടിന്റെ മറവിൽ വീണ്ടും വീണ്ടും മാലിന്യം എത്തുന്ന സാഹചര്യത്തിലാണ് ജനങ്ങളുടെ സഹകരണത്തോടെ പ്രതിരോധമൊരുക്കുന്നത്. ഇതിനുള്ള ഇതിനുള്ള പ്രോത്സാഹനമായാണ് സമ്മാനമെന്ന് കൗൺസിലർ എം.സുലൈമാൻ പറഞ്ഞു.
വാർഡിൽ സ്ഥിരം മാലിന്യം തള്ളിയിരുന്ന സ്ഥലങ്ങൾ ഹരിതകർമസേനയുടെയും പരിസരവാസികളുടെയും സഹായത്തോടെ വൃത്തിയാക്കി പച്ചക്കറി കൃഷി നടത്തുന്നുണ്ട്. ഇതിന്റെ വിളവെടുപ്പ് കഴിഞ്ഞ ദിവസം നടന്നിരുന്നു. പച്ചക്കറി സമീപവാസികൾക്ക് സമ്മാനിച്ചു.കൂടുതൽ മാലിന്യം എത്തുന്ന സ്ഥലങ്ങൾ വേലികെട്ടി തിരിക്കുന്നുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us