പാലക്കാട് സ്വരലയ സമന്വയ വേദിയില്‍ നടിയും നർത്തകിയുമായ പത്മപ്രിയ അവതരിപ്പിച്ച നൃത്തം ആസ്വാദകരെ ധന്യമാക്കി

New Update

publive-image

പാലക്കാട്:നഗരരാവിന് നടന ചാരുതയേകി തെന്നിന്ത്യൻ താരത്തിൻ്റെ നടന വിസ്മയം ഏഴാം രാവിനെ ധന്യമാക്കി. ഇന്നലെ സ്വരലയ സമന്വയ വേദിയിലാണ് നടിയും നർത്തകിയുമായ പത്മപ്രിയ അവതരിപ്പിച്ച നൃത്തം അരങ്ങുണർത്തിയത്. അഭിനയത്തിലെന്ന പോലെ നടനത്തിലും മികച്ച പാഠവം തെളിയിച്ച പത്മപ്രിയയുടെ സാന്നിധ്യവുംനൃത്തവും പാലക്കാടൻ ജനതക്ക് അനിർവചനീയ ആനന്ദം പകരുവാൻ കഴിയുന്നവയായിരുന്നു.

Advertisment

രാഗ, താള, ലയങ്ങൾക്കനുസരിച്ചുള്ള ചുവടുവകളും ആംഗ്യവും, മുദ്രകളും രസസിദ്ധാന്തങ്ങളും കോർത്തിണിക്കിയ നൃത്തം ആസ്വാദകരെ അനുഭവേദ്യമാക്കുന്നതായിരുന്നു എന്നത് നടനവിസ്മയത്തിന് മാറ്റുകുട്ടി. ഗണേശ വന്ദനത്തോടെയാണ് നടനത്തിന് തുടക്കമായത്. ജയപ്രഭാ രാമമൂർത്തിയുടെ "ഗജവന്ദന ബേദു വേ" താളം-ആദിരാഗമാലികയിൽ ആയിരുന്നു പുഷ്പാഞ്ജലി.

പൗരാണിക നിലനിർത്തിയും നൂതനക്ക് ഭംഗം വരാതെയുമുള്ളതായുമുള്ള നടനം സദസ്സിന് നവ്യാനുഭവമായി. മുത്തു താണ്ടവരുടെ "തെരുവിൽ വരണോ" (രാഗം കമസ്, താളം രൂപകം) എന്ന പദം ഭക്തി ശൃംഗാരതിന്റെ പര്യവേക്ഷ ണമായിരുന്നു. ചിദംബരേശ്വര ഘോഷയാത്ര സമയത്ത് ഭക്തയുടെ വൈവിധ്യമാർന്ന ഭക്തി ഭാവങ്ങളുടെ നേർക്കാഴ്ചയായിരുന്നു രണ്ടാമത്തെ പ്രകടനം.

തുടർന്ന് കെ എൻ ദണ്ഡായുതപാണിപിള്ള രചിച്ച് രാമമൂർത്തിയും മഞ്ജുള രാമസ്വാമിയും ചിട്ടപ്പെടുത്തിയ "സഖിയെ ഇന്തജാലം എന്നടി എൻ ദേ ൻ സ്വാമിയെ വരച്ചൊല്ലടി" എന്ന് തുടങ്ങുന്ന "വർണ്ണം "(രാഗം ശങ്കരാഭരണം താളം ആദി) പ്രധാന ഇനമായി അവതരിപ്പിച്ചു. ഗോപാലനെ പിരിഞ്ഞിരിക്കുന്ന നായികയുടെ സമ്മിശ്ര ഭാവങ്ങളുടെ നേർക്കാഴ്ചയായി.

ശേഷം വെങ്കിട കവിയുടെ"മാടുമേയ്ക്കും കണ്ണേ നീ പോകവേണ്ട സൊന്നെ " (രാഗം സെഞ്ചുരുട്ടി, തിസ്രനടെയ് ആദി താളം) യശോദയുടെ മാതൃവാത്സല്യംതുളുമ്പി നിന്നു.ഘാനം കൃഷ്ണയ്യരുടെ " വിപ്ര ലബ്ദാ" (രാഗം ഉസൈനി, താളം രൂപകം) മുരുകനിൽ നിന്നും വിരഹ ദുഃഖം അനുഭവിക്കുന്ന നായികയുടെ വിവിധ ഭാവങ്ങൾ നിറഞ്ഞു നിന്നിരുന്നു ഡോക്ടർ ബാല മുരളി കൃഷ്ണയുടെ ജമുനാ കൃഷ്ണൻ ചിട്ടപ്പെടുത്തിയ "തില്ലാന"യും (കദന കുതുഹല രാഗം, താളം ആദി), ഭാരതത്തിന്റെ 75 വാർഷികത്തോടനുബന്ധിച്ച് രവീന്ദ്രനാഥ ടാഗോറിന്റെ "ഏക് ല ചാലോ " എന്ന പദ്യാ വതരണത്തോടെയാണ് നടനം സമാപിച്ചത്.

സന്ധ്യക്ക് സംഗീതം പകർന്ന് സ്വരലയ ഓർക്കസ്ട്ര ഒരുക്കിയ സുവർണ ഗീതങ്ങളോടെയാണ് ഏഴാം ദിന പരിപാടികൾ അരങ്ങേറിയത്. കല്ലറ ഗോപൻ, വിനോദ് കുമാർ, അനിൽകുമാർ, നാരായണി, പ്രതിഭ, മാതംഗി അജിത് കുമാർ, തീർത്ഥ സുഭാഷ് തുടങ്ങിയവർ സിനിമ നാടക ഗാനങ്ങൾ ആലപിച്ചു. പി.മധു സുവർണ ഗീതങ്ങൾക്ക് നേതൃത്വം നൽകി. മധുരിക്കും ഓർമ്മകളെ, കണ്ണുതുറക്കാത്ത ദൈവങ്ങളെ, ഹൃദയ സരസ്സിലെ, ഉജ്ജയിനിയിലെ ഗായിക, പാരിജാതം, അക്കരപ്പച്ചയിലെ, കൽപ്പാന്തകാലത്തോളം, രാഗേന്ദുകിരണങ്ങൾ, അകലെ അകലെ നീലാകാശം, സാഗരമേ ശാന്തമാകനീ, അനുരാഗിണി, ചക്കരപ്പന്തലിൽ, എന്റെ സ്വപ്നത്തിൽ എന്നീ ഗാനങ്ങൾ ആലപിച്ചു.

നാളെ 28 ന് വൈകുന്നേരം. 5.30ന് സ്വരലയ സമന്വയം സോവനീർ പ്രകാശനം, അശോകൻ ചരുവിൽ സാഹിത്യ അക്കാദമി വൈസ് പ്രസിഡൻ്റ്. 6 ന്. ഫ്യുഷൻ സംഗീതം. സുകൃത, അപർണ രാജീവ്. രാത്രി 8 ന് ദേവി ദുർഗ്ഗ, രസ മോക്ഷ, കഥക് ഭരതനാട്യം.

Advertisment