വേനൽക്കാലം വന്നതോടെ തീറ്റ തേടി താറാവുകൂട്ടം പാലക്കാടെത്തി

New Update

publive-image

പാലക്കാട്: വേനൽക്കാലം വന്നതോടെ തീറ്റ തേടി താറാവുകൂട്ടം പാലക്കാടെത്തി. കൊയ്ത് കഴിഞ്ഞ പാടങ്ങളിൽ നെൽമണികൾ കൊത്തി തിന്നും വെള്ളം കുറഞ്ഞ പുഴയിലും പാടത്തും പൊടിമീൻ തിന്നും നീരാടിയും ഉല്ലസിക്കുകയാണ് താറാവിൻ കൂട്ടങ്ങൾ.

Advertisment

തമിഴ്നാട്ടിലെ ദിന്ധിക്കൽ സ്വദേശികളായ മാരിമുത്തുവും ശെൽവ നുമാണ് കുടുംബസമേതം താറാവ് നോട്ടവുമായി പാലക്കാട് കടുക്കാം കുന്നം നിലംപതി പാലം മുക്കൈ പുഴയിൽ താറാവിനെ തീറ്റാൻ എത്തിയിരിക്കുന്നത്.

publive-image

യാക്കരയിലാണ് ടെൻറടിച്ച് താമസം മുട്ടയും താറാവിനെയും ആവശ്യക്കാർക്ക് വിൽക്കുന്നുണ്ട്. പക്ഷി പനി പ്രശ്നങ്ങളൊന്നും പാലക്കാടിനെ ബാധിക്കാത്തതിനാൽ ഇറച്ചിക്കായി താറാവിനെ വാങ്ങി കൊണ്ടു പോകുന്നവർ ധാരാളമാണെന്ന് ഇവർ പറയുന്നു.

Advertisment