ജോസ് ചാലക്കൽ
Updated On
New Update
/sathyam/media/post_attachments/nK0nDnjP5HR0IOqfDI9A.jpg)
പാലക്കാട്: അമ്പത് വർഷങ്ങൾക്ക് ശേഷം തങ്ങൾ പഠിച്ച സ്കൂളിൽ സഹപാഠികൾ ഒത്തുചേരലും കടുംബ സംഗമവും നടത്തുന്നു. തങ്ങൾ പഠിച്ച സ്കൂളിൽ ചെന്ന് അമ്പതു വർഷത്തെ ഓർമ്മ പുതുക്കിക്കൊണ്ട് ഗ്രൂപ്പ് ഫോട്ടോ എടുക്കുകയും തുടർന്ന് പാലക്കാട് നഗരത്തിലെ സായൂജ്യം ഓഡിറ്റോറിയത്തിൽ കുടുംബ സംഗമവും തങ്ങളുടെ സഹപാഠിയും സിനിമ നടനുമായ ജയകുമാർ, സഹപാഠിയും കർഷകശ്രീ അവാർ ഡു ജേതാവു കൂടിയായ ടി.ജെ. ടോമി, സഹപാഠി രാജേന്ദ്രൻ്റെ മകനും സിനിമ സംഗീത സംവിധായകനുമായ രഞ്ജിൻ രാജ് എന്നിവരെ കുടുംബ സംഗമത്തിൽ ആദരിക്കും.
Advertisment
ന്യൂ ഇയർ ദിനമായ ഞായറാഴ്ചയാണ് അകത്തെത്തറ എൻഎസ്എസ് ഹൈസ്കൂളിലെ 1973 - 1974 വർഷത്തെ പത്താം ക്ലാസ് വിദ്യാർത്ഥികളായ സഹപാഠികൾ കുടുംബസമേതം ഒത്തുചേരുന്നത്. കുടുംബ സംഗമത്തിൽ സഹപാഠികളുടെയും അവരുടെ മക്കളുടെയും വിവിധ കലാപരിപാടികളും അരങ്ങേറും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us