പാലക്കാട് മയക്കുമരുന്നുമായി രണ്ടു യുവാക്കൾ അറസ്റ്റിൽ

New Update

publive-image

പാലക്കാട്:പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ ആര്‍പിഎഫും എക്‌സൈസും സംയുക്തമായി നടത്തിയ പരിശോധനയിൽ രണ്ട് യുവാക്കളെ അറസ്റ്റ് ചെയ്തു. 2 ഗ്രാം മെത്ത ആംഫിറ്റമിനുമായി മലപ്പുറം പെരിന്തൽമണ്ണ ജൂബിലി റോഡിൽ പേളക്കാട് വീട്ടിൽ വേലായുധൻ മകൻ അഖിൽ (22),  4 ഗ്രാം ഹാഷിഷുമായി മലപ്പുറം അങ്ങാടിപ്പുറം പരിയാരത്ത് വീട്ടിൽ ഉസ്മാൻ മകൻ സഞ്ജിത്ത് (24) എന്നിവയാണ് അറസ്റ്റ് ചെയ്തത്.

Advertisment

ജമ്മുകശ്മീരിൽ വിനോദയാത്രയ്ക്കായി രണ്ടാഴ്ച മുൻപ് പോയിരുന്ന ഇവർ അവിടെനിന്നും മടങ്ങി വരുമ്പോൾ സുഹൃത്തുക്കളും ഒന്നിച്ച് നാട്ടിൽ ന്യൂയർ ആഘോഷത്തിനായി വാങ്ങി കൊണ്ടുവന്ന മയക്കുമരുന്നാണ് പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ നിന്നും പിടികൂടിയത്.

പരിശോധനയോട് അനുബന്ധിച്ച് 3 -ാം നമ്പർ പ്ലാറ്റഫോമിൽ നിന്നും പരിശോധന കണ്ട് ഭയന്ന് ഉപേക്ഷിച്ച നിലയിൽ കാണപ്പെട്ട 2.5. കിലോ ഗ്രാം കഞ്ചാവും പിടികൂടി. ന്യൂ ഇയർനോട് അനുബന്ധിച്ച് റെയിൽവേ സ്റ്റേഷനുകളിൽ കർശനമായ പരിശോധനയാണ് ആർപിഎഫും എക്സൈസും സംയുക്തമായി നടത്തിക്കൊണ്ടിരിക്കുന്നത്.

എക്‌സൈസ്. സിഐ പി.കെ സതീഷ് ആര്‍പിഎഫ് സി.ഐ. സൂരജ്. എസ്. കുമാർ, എഎസ്ഐമാരായ സജി അഗസ്റ്റിൻ, എ. മനോജ്‌, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ സെയ്ദ് മുഹമ്മദ് പ്രിവന്റ്റീവ് ഓഫീസർമാരായ പ്രസാദ്, സന്തോഷ്, റിയാസ് സീനത്ത് സിവിൽ എക്സൈസ് ഓഫീസർമാരായ.ജ്ഞാ നകുമാർ, ഡ്രൈവർ രാഹുൽ, ആര്‍പിഎഫ് കോൺസ്റ്റബിൾമാരായ കെ. അനിൽ കുമാർ, വനിത കോൺസ്റ്റബിൾ എം. ഷിജി എന്നിവരാണ് പരിശോധനാ സംഘത്തിൽ ഉണ്ടായിരുന്നത്.

Advertisment