രാമനാഥപുരം എൻഎസ്എസ് കരയോഗം മന്നം ജയന്തി ആഘോഷിച്ചു

New Update

publive-image

പാലക്കാട്:രാമനാഥപുരം എൻഎസ്എസ് കരയോഗം സമുദായ ആചാര്യൻ മന്നത്ത് പത്മനാഭന്റെ  നൂറ്റി നാല്പത്തി ആറാമത്  മന്നം ജയന്തി ആഘോഷിച്ചു. കരയോഗ അംഗണത്ത് നടന്ന ചടങ്ങിൽ  മന്നത്ത് പത്മനാഭന്റെ ഛായാചിത്രത്തിനു മുന്നിൽ പുഷ്പാർച്ചന നടത്തി.

Advertisment

താലൂക്ക് യൂണിയൻ കമ്മിറ്റി അംഗം പി.സന്തോഷ് കുമാർ ജയന്തി ദിനാചരണം ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ്  കെ.സന്തോഷ് കുമാർ അദ്ധ്യക്ഷനായി. കരയോഗം സെക്രട്ടറിയും താലൂക്ക് എംഎസ്എസ്എസ് ജോയിൻ്റ് കോർഡിനേറ്ററുമായ ഹരിദാസ് മച്ചിങ്ങൽ മുഖ്യ പ്രഭാഷണം നടത്തി. കരയോഗം ഭരണ സമിതി അംഗം ഇ. ചന്ദ്രശേഖർ, വനിതാ സമാജം പ്രസിഡൻ്റ് ശാലിനി സന്തോഷ്, സെക്രട്ടറി ജെ. അമ്പിളി, ആർ.സുഹാസിനി, ബാല സമാജം യൂണിയൻ ഭരണ സമിതി അംഗം തീർത്ഥ ഹരിദാസ്, പി.വി രാമദാസ്, എ.ജയശ്രീ എന്നിവർ പ്രസംഗിച്ചു.

Advertisment