ഒലവക്കോട് റെയിൽവേസ്റ്റേഷന് മുൻപിൽ സ്റ്റോപ്പ് അനുവദിച്ചിട്ടും ബസ്സുകൾ നിർത്തുന്നില്ലെന്ന് പരാതിയുമായി യാത്രക്കാര്‍

New Update

publive-image

ഒലവക്കോട് റെയിൽവേ സ്റ്റേഷൻ റോഡിലെ ബസ്റ്റോപ്പ്

ഒലവക്കോട്: ഒലവക്കോട്ട് റെയിൽവേസ്റ്റേഷന് മുൻപിൽ ബസ് സ്റ്റോപ് അനുവദിച്ചെങ്കിലും ബസ്സുകൾ നിർത്തുന്നില്ലെന്ന്‌ യാത്രക്കാർക്ക് പരാതി. എന്നാൽ  ബസ്സുടമകൾക്ക്  ആർടിഒ ഓഫീസിൽ നിന്നും ഔദ്യോഗിക അറിയിപ്പ് ലഭിക്കാത്തതിനാലാണ് ബസ്സ് നിർത്താൻ കഴിയാത്തതെന്നും അറിയിപ്പ് ലഭിച്ചാൽ  സ്റ്റോപ്പിൽ ബസ് നിർത്തി തുടങ്ങുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി.ഗോപിനാഥൻ പറഞ്ഞു. ആർടിഒ ലീവായിരുന്നതിനാലാണ്‌ വൈകിയതെന്നും അദ്ദേഹം കൂട്ടി ചേർത്തു.

Advertisment

വി.കെ ശ്രീകണ്ഠൻ എംപിയുടെ ഫണ്ട് ഉപയോഗിച്ച് നിർമിച്ച ബസ് കാത്തിരിപ്പുകേന്ദ്രത്തിൽ ആർടിഒ ബോർഡ് ബസ് സ്റ്റോപ്പ് അനുവദിച്ചിരുന്നു. എംപി ഫണ്ടിൽ നിന്നു 17 ലക്ഷം രൂപ മുടക്കി നിർമിച്ച കാത്തിരിപ്പു കേന്ദ്രത്തിൽ ബസുകൾ നിർത്തിയിരുന്നില്ല.

മാധ്യമ വാർത്തകളുടേയും പരാതികളുടേയും അടിസ്ഥാനത്തിൽ എംപിയുടെ ഇടപെടൽ മൂലം സ്റ്റോപ്പ് അനുവദിക്കാൻ റീജനൽ ട്രാൻസ്പോർട്ട് അതോറിറ്റിക്കു കളക്ടർ നിർദേശം നൽകി. ജില്ലാ പൊലീസ് മേധാവി, ഡപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മിഷണർ എന്നിവരടങ്ങിയ കമ്മിറ്റി പ്രത്യേക യോഗം ചേർന്നാണു പുതിയ ബസ് സ്റ്റോപ്പിന് അനുമതി നൽകിയത്.

Advertisment