New Update
/sathyam/media/post_attachments/R1Zn0bSfJqM3iVZcnmxl.jpg)
നെറ്റ്‌വർക്ക് തകരാറിലായതിനാൽ ജോലി ചെയ്യാനാവാതെ നിൽക്കുന്ന ഒലവക്കോട് ബ്രാഞ്ചിലെ ജീവനക്കാർ
Advertisment
മലമ്പുഴ: ഒലവക്കോട് ബാങ്ക് ഓഫ് ബറോഡയുടെ നെറ്റ്‌വർക്ക് തകരാറിലായതോടെ ഉപഭോക്താക്കൾ കഷ്ടത്തിലായി. രാവിലെ 10 :306 ഓടു കൂടിയാണ് നെറ്റ്‌വർക്ക് തകരാറിൽ ആയതെന്നും ഇന്ത്യ ഒട്ടുക്കും ബാങ്ക് ഓഫ് ബറോഡയിൽ നെറ്റ്‌വർക്ക് സംവിധാനം തകരാറിലാണെന്നും ഒലവക്കോട് ബ്രാഞ്ചിലെ ജീവനക്കാർ പറഞ്ഞു.
ഇതുമൂലം കച്ചവടക്കാർ അടക്കം ഒട്ടേറെ ഇടപാടുകാരാണ് ബുദ്ധിമുട്ടിലായിരിക്കുന്നത്. ഉച്ചയ്ക്ക് 2 :30 ആയിട്ടും നെറ്റ്‌വർക്ക് ശരിയായിട്ടില്ലെന്നും എപ്പോൾ ശരിയാകും എന്ന് അറിയില്ലെന്നും ഒലവക്കോട് ബ്രാഞ്ചിലെ ജീവനക്കാരി പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us