/sathyam/media/post_attachments/XCwaUBmtaMmGTbj8xQTh.jpg)
അട്ടപ്പാടി:കെ.വൈ.എസ് സോഷ്യൽ ആന്റ് കൾച്ചറൽ ഹെരിറ്റേജ് പ്രതിഭാ പുരസ്ക്കാരത്തിന് ദേശീയ പുരസ്‌ക്കാര ജേതാവ് നഞ്ചിയമ്മ, സംവിധായകൻ കെ.എസ്. ഹരിഹരൻ, സാമൂഹ്യപ്രവർത്തകൻ ശ്രീധരൻ അട്ടപ്പാടി എന്നിവർ അർഹരായി. ജനുവരി അഞ്ചിന് അട്ടപ്പാടിയിൽ നടക്കുന്ന ലളിതമായ ചടങ്ങിൽ പുരസ്കാരങ്ങൾ സമ്മാനിക്കും.
ദേശീയ അവാർഡ് ജേതാവ് നെഞ്ചിയമ്മ ഗോത്ര സമൂഹത്തിൽ നിന്നും ഉയർന്നുവന്ന ജനപ്രിയ ഗായിക എന്ന നിലയിലാണ് ആദരം നൽകുന്നത്. ആദിവാസി ഇരുള വിഭാഗത്തിലാണ് നഞ്ചിയമ്മ ജനിച്ചത്. ചെറുപ്രായത്തിൽ തന്നെ നഞ്ചിയമ്മ സ്വന്തമായി പാട്ടുണ്ടാക്കി പാടാൻ തുടങ്ങിയിരുന്നെങ്കിലും അയ്യപ്പനും കോശിയും എന്ന ചിത്രത്തിലൂടെയാണ് പ്രേക്ഷകർക്കിടയിൽ സ്ഥാനം പിടിച്ചത്.
ഈ വർഷത്തെ നവാഗത സിനിമാ സംവിധായകനുള്ള സംസ്ഥാന ഫിലിം ക്രിട്ടിക്സ് അവാർഡ് ജേതാവായ കെ.എസ്. ഹരിഹരൻ അധ്യാപകനും ഗ്രന്ഥകാരനും സാംസ്കാരിക പ്രവർത്തകനുമാണ്. ഫുട്ബാൾ കളി പോലെ മലബാറിന്റെ തനതു സംസ്കാരമായ കാളപ്പൂട്ടിന്റെ പശ്ചാത്തലത്തില്‍ മണ്ണി​ന്റെയും മനുഷ്യസ്നേഹത്തിന്റെയും കഥ പറയുന്ന 'കാളച്ചേകോൻ' എന്ന ചിത്രമാണ് കെ.എസ്. ഹരിഹരനെ ചലച്ചിത്ര മേഖലയിൽ അടയാളപ്പെടുത്തിയത്.
നിസ്വാർത്ഥമായ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ ആണ് അട്ടപ്പാടി കണ്ടിയൂരിലെ ശ്രീധരനെ ആദരവിന് അർഹമാക്കുന്നത്. കിടപ്പുരോഗികൾക്കും ഭിന്നശേഷി വിഭാഗത്തിൽ പെട്ടവർക്കും ഭവന നിർമ്മാണമുൾപ്പടെയുള്ള സഹായങ്ങൾ എത്തിക്കുന്നതിന് പ്രചോദനമായി പ്രവർത്തിക്കുന്നതാണ് അട്ടപ്പാടിയിലെ ഈ സ്നേഹ ദൂതനെ ആദരവിന് അർഹമാക്കുന്നതെന്ന് ഭാരവാഹികൾ വാർത്താക്കുറിപ്പിൽ അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us