ഭവാനി വന്യജീവി സങ്കേതം: അഗളിയിൽ പതിനായിരങ്ങളെ അണിനിരത്തി പ്രതിക്ഷേധ സംഗമവും ഭവാനി വിശദീകരണ യോഗവും; മുഖ്യമന്ത്രിക്ക് അതിജീവന ഭീമ ഹർജി; ശക്തമായ പ്രതിക്ഷേധം ആഹ്വാനം ചെയ്ത് ജനസഭ

New Update

publive-image

പാലക്കാട്:മലയോര മേഖലയുടെ മുഴുവൻ പ്രതിക്ഷേധത്തേയും, ബഫർ സോൺ ആശങ്കകളെയും പങ്കുവച്ച വേദിയായി അട്ടപ്പാടിയിലെ താവളത്ത് സംഘടിക്കപ്പെട്ട  ജനസഭ. പാലക്കാട് രൂപതാ ബിഷപ് മാർ പീറ്റർ കൊച്ചുപുരക്കൽ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ പാലക്കാട് രൂപതാ മുൻ ബിഷപ് ജേക്കബ് മനത്തോടത്ത് പങ്കെടുത്തു.

Advertisment

അടപ്പാടിയിലെ രണ്ട് വില്ലേജുകൾ സൈലൻ്റ് വാലിയുടെ ബഫർ സോൺ പരിധിയിൽ വന്നിരുന്നു. സൈലൻ്റ് വാലിയുടെ ബഫർ സോൺ ഒന്നോ രണ്ടോ കിലോമീറ്ററായി പരിമിതപ്പെടുത്തുവാൻ സർക്കാർ തീരുമാനമെടുക്കണം എന്ന് ജനസഭ സംയുക്തമായി ആവശ്യപ്പെട്ടു. പുതുതായി നിർദ്ദേശിച്ചിരിക്കുന്ന ഭവാനി വന്യജീവി സങ്കേതം എന്തുവിലകൊടുത്തും എതിർക്കുവാൻ അട്ടപ്പാടിയിലെ മുഴുവൻ ജനങ്ങളും തയ്യാറാകണം എന്ന് ജനസഭയിൽ സംസാരിച്ചവർ ആവശ്യപ്പെട്ടു.

അട്ടപ്പാടിയിലെ മുഴുവൻ മനുഷ്യരെയും ഉൾപ്പെടുത്തിക്കൊണ്ട് ഭവാനി വിശദീകരണ യോഗം നടത്താൻ ജനസഭ തീരുമാനിച്ചു. വനം മതി വന്യജീവി സങ്കേതം വേണ്ട എന്ന നിലാപാട് സ്വീകരിച്ച ജനസഭ അട്ടപ്പാടിയിലെ മുഴുവൻ ജനങ്ങളെയും സമീപിച്ച് ഒപ്പുശേഖരണം നടത്തുവാനും മുഖ്യമന്ത്രിക്കും, റവന്യൂ വകുപ്പ് മന്ത്രിക്കും, വനം വകുപ്പ് മന്ത്രിക്കും അതിജീവന ഹർജി നല്കുവാനും ജനസഭ തീരുമാനിച്ചു. അട്ടപ്പാടിയിലെ മുഴുവൻ ഗ്രാമസഭകളും വിളിച്ച് ചേർത്ത് പ്രമേയം പാസാക്കാൻ ജനപ്രതിനിധികളോട് ആവശ്യപ്പെടുവാനും ജനസഭ തീരുമാനിച്ചു.

പാലക്കാട് സംയുക്ത കർഷക സംരക്ഷണ സമിതി കോഡിനേറ്റർ ഫാ. സജി ജോസഫ് വിഷയം അവതരിപ്പിച്ചു.  കിഫ ജില്ലാ പ്രസിഡൻ്റ് ശ്രീ സണ്ണി കിഴക്കേക്കര, വ്യാപാര വ്യവസായ ഏകോപന സമിതി സംസ്ഥാന സെക്രട്ടറി  ശ്രി വി. എം. ലത്തീഫ്, ജോൺസൻ വിലങ്ങുപാറ എന്നിവർ സംസാരിച്ചു.

Advertisment