/sathyam/media/post_attachments/JViHFJh5vdCZh7oUJijU.jpg)
മണ്ണാർക്കാട്: ജനവാസ മേഖലകളെ ബഫർ സോണിൽ നിന്നും പൂർണമായും ഒഴിവാക്കുക, ഉപഗ്രഹ സർവ്വേ റിപ്പോർട്ട് തള്ളിക്കളയുക, മലയോര കർഷകർ നേരിടുന്ന പ്രശ്നങ്ങൾ ശാശ്വതമായി പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് മണ്ണാർക്കാട് മേഖലാ യു.ഡി.എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡി.എഫ്.ഒ ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ ജനരോഷമിരമ്പി.
മലയോര ജനതയെ പിറന്നമണ്ണിൽ ജീവിക്കാൻ അനുവദിക്കാതെ കിടപ്പാടവും ജീവിതോപാധികളും നഷ്ടപ്പെടുത്തുന്ന സർക്കാരിൻ്റെ ജനദ്രോഹ നടപടികൾക്കെതിരെയുള്ള പ്രതിഷേധത്തിൽ നൂറ് കണക്കിന് പ്രവർത്തകരാണ് അണിനിരന്നത്. മുനിസിപ്പൽ ബസ് സ്റ്റാൻ്റിൽ നിന്നാരംഭിച്ച മാർച്ച് താലൂക്ക് ആശുപത്രി ജംഗ്ഷനിൽ പോലീസ് തടഞ്ഞു.
തുടർന്ന് ഡി.എഫ്.ഒ ഓഫീസിന് മുന്നിൽ നടത്തിയ പ്രതിഷേധ സമരം വി.കെ. ശ്രീകണ്ഠൻ എം.പി ഉദ്ഘാടനം ചെയ്തു. എൻ.ഷംസുദ്ദീൻ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി.
നിയോജകമണ്ഡലം യു.ഡി.എഫ് ചെയർമാൻ ടി.എ.സലാം മാസ്റ്റർ അധ്യക്ഷനായി.ജില്ലാ ചെയർമാൻ കളത്തിൽ അബ്ദുള്ള, കൺവീനർ പി.ബാലഗോപാൽ, നിയോജകമണ്ഡലം കൺവീനർ പി.സി.ബേബി, പി.അഹമ്മദ് അഷ്റഫ്, അഡ്വ.ടി.എ.സിദ്ദീഖ്, വി.വി.ഷൗക്കത്തലി, കല്ലടി അബൂബക്കർ, നഗര സഭാധ്യക്ഷൻ സി.മുഹമ്മദ് ബഷീർ, ഉപാധ്യക്ഷ പ്രസീത, ഹാൻസൺ, കുഞ്ഞുമൊയ്തു, എ.അയ്യപ്പൻ, മോഹനൻ കാട്ടാശ്ശേരി, ടൈറ്റസ്, പി.കോയക്കുട്ടി, റഷീദ് ആലായൻ, പി.എസ്.ശശികുമാർ, സലാം തറയിൽ, യൂസഫ് പാലക്കൽ, സ്വാമിനാഥൻ, പി.ജോഷി, കെ.ബാലകൃഷ്ണൻ, ഹുസൈൻ കോളശ്ശേരി, ഗിരീഷ് ഗുപ്ത, ഷമീർ പഴേരി, അരുൺകുമാർ പാലക്കുറുശ്ശി, പ്രസംഗിച്ചു.
കെ.ജി.ബാബു, എം.പി.എ ബക്കർ മാസ്റ്റർ, കാസിം ആലായൻ, ടി.കെ.ഫൈസൽ, വി.ഖാലിദ്, റഷീദ് മുത്തനിൽ, ഹമീദ് കൊമ്പത്ത്, എം.കെ.ബക്കർ, വി.സി.രാമദാസ്, ഹുസൈൻ കളത്തിൽ, എ.അസൈനാർ, നൗഷാദ് വെള്ളപ്പാടം, കെ.വേണുഗോപാൽ, പാറശ്ശേരി ഹസ്സൻ, പി.മുഹമ്മദലി അൻസാരി, കെ.സി.അബ്ദുറഹിമാൻ, കെ.ടി.ഹംസപ്പ, മുജീബ് പെരുമ്പിടി, മജീദ് തെങ്കര തുടങ്ങിയവർ നേതൃത്വം നൽകി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us