/sathyam/media/post_attachments/mkEZPz1NMcq3b3fQiOHL.jpg)
മലമ്പുഴ ഉദ്യാന കാർ പാർക്കിൽ അടച്ചിട്ട കംഫർട്ട് സ്റ്റേഷൻ
മലമ്പുഴ:കേരളത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ മലമ്പുഴ കാർപാർക്കിലെ കംഫർട്ട് സ്റ്റേഷൻ അടഞ്ഞുകിടക്കാൻ തുടങ്ങിയിട്ട് മാസങ്ങൾ പലതു കഴിഞ്ഞു. ഇതുമൂലം ഇവിടെയെത്തുന്ന പതിനായിര കണക്കിന് വിനോദസഞ്ചാരികൾ പ്രാഥമിക ആവശ്യങ്ങൾക്ക് വേണ്ടി ബുദ്ധിമുട്ടുകയാണ്.
കൂടുതലും സ്ത്രീകളാണ് പ്രാഥമിക ആവശ്യങ്ങൾക്ക് സ്ഥലമില്ലാതെ ബുദ്ധിമുട്ടുന്നത്. കംഫർട്ട് സ്റ്റേഷനിലെ കക്കൂസ് മാലിന്യങ്ങൾ പരിസരത്തെ ചാലിലേക്ക് ഒഴുകി അവിടെ നിന്നും കനാലിൽ ചെന്നു വീഴുന്നത് പൊതുജനങ്ങളുടെ പരാതികൾക്കിടയാതിനെ തുടർന്നു കംഫർട്ട് സ്റ്റേഷൻ അടച്ചിടുകയാണ് ഉണ്ടായത്.
ക്രിസ്മസ് അവധി ദിനത്തിൽ അന്യസംസ്ഥാനങ്ങളിൽ നിന്ന് അടക്കം ലക്ഷത്തോളം വിനോദസഞ്ചാരികൾ ഇവിടെ എത്തിയിരുന്നു. ഒട്ടേറെ ബസ്സുകളും അവയിലെ ജീവനക്കാരും പ്രാഥമിക ആവശ്യങ്ങൾക്ക് വേണ്ടി നട്ടംതിരിയുന്നതാണ് കണ്ടതെന്ന് പരിസരത്തെ കച്ചവടക്കാർ പറഞ്ഞു.
ഹോട്ടലുകളിൽ ടോയ്ലറ്റ് സംവിധാനം വേണമെന്ന് നിയമം ഉണ്ടെങ്കിലും ഈ പരിസരത്ത് ഹോട്ടലുകളിൽ ഒന്നും തന്നെ ടോയ്‌ലറ്റ് സംവിധാനം ഇല്ലെന്നും വിനോദസഞ്ചാരികൾ കുറ്റപ്പെടുത്തി. പഞ്ചായത്ത് ആരോഗ്യവകുപ്പ് അധികൃതർ നടപടി എടുക്കണമെന്നാണ് വിനോദസഞ്ചാരികളുടെയും നാട്ടുകാരുടേയും ആവശ്യം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us