പാലക്കാട് നഗരഹൃദയഭാഗത്തെ കൃഷ്ണയ്യർ പാർക്ക് കാടുപിടിച്ചു കിടക്കുന്നു. അറ്റകുറ്റപ്പണികള്‍ നടത്തി സന്ദര്‍ശകര്‍ക്ക് തുറന്നുകൊടുക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍

New Update

publive-image

പൊന്തക്കാടുപിടിച്ചു കിടക്കുന്ന ടി.ആർ. കൃഷ്ണയ്യർ പാർക്ക്

പാലക്കാട്: സ്വാതന്ത്ര്യ സമര സേനാനിയും ശബരി ആശ്രമ സ്ഥാപകനുമായ ടി.ആർ. കൃഷ്ണസ്വാമി അയ്യരുടെ പേരിൽ പാലക്കാട് നഗരത്തിൻ്റെ ഹൃദയഭാഗമായ താരേക്കാട് മോയൻ സ്കൂളിനരികിലെ പാർക്ക് കാടുപിടിച്ച് അനാഥമായി കിടക്കുന്നു. പൊന്തക്കാടുകളിൽ നിന്നുള്ള ഇഴജന്തുക്കൾ റോഡിലേക്ക് ഇഴഞ്ഞു വരാറുണ്ടെന്നും ഈ പരിസരത്താണ് മോയൻ സ്കൂളിലെ വിദ്യാർത്ഥിനികൾ ബസ്സുകാത്തു നിൽക്കുന്നതെന്നും പരിസരത്തെ കച്ചവടക്കാർ പറഞ്ഞു.

Advertisment

publive-image

ലക്ഷക്കണക്കിന് രൂപ ചിലവിട്ട് ചുറ്റുമതിലും പടിപ്പുരയും പണിയുകയും കളി ഉപകരണങ്ങൾ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ടെങ്കിലും സന്ദർശകർക്കായി തുറന്നുകൊടുക്കാത്തതിനാൽ മഴയും വെയിലും കൊണ്ട് അവയും നശിച്ചു കൊണ്ടിരിക്കയാണ്.

സന്ദർശകർക്ക് തുറന്നുകൊടുക്കുകയും കാലാകാലങ്ങളിൽ അറ്റകുറ്റപണികൾ നടത്തുകയും ചെയ്താൽ ഇത്രയും നല്ല സ്ഥലം നശിച്ചു കിടക്കില്ലെന്നും ബന്ധപ്പെട്ട അധികൃതർ നടപടിയെടുക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. പൊന്തക്കാടുകൾ വെട്ടി തെളിയിച്ച് ഇഴജന്തുക്കളുടെ വിഹാരത്തിന് അറുതി വരുത്തണമെന്നും അവർ പറഞ്ഞു.

Advertisment