/sathyam/media/post_attachments/MqAOQONhJZ0q4sphdFuo.jpg)
പാലക്കാട്:സജി ചെറിയാനെ വീണ്ടും മന്ത്രി സ്ഥാനത്ത് അവരോധിക്കുന്നതിൽ പ്രതിഷേധിച്ചുള്ള കരിദിനാചാരണത്തിന്റെ ഭാഗമായി പാലക്കാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രധിഷേധ പ്രകടനം നടത്തി. ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫീസിന് മുൻപിൽ നിന്നാരംഭിച്ച പ്രകടനം കോട്ടമൈതാനം അഞ്ചു വിളക്കിന് സമീപം സമാപിച്ചു.
തുടർന്ന് നടന്ന പ്രധിഷേധ യോഗം ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എ തങ്കപ്പൻ ഉദ്ഘാടനം ചെയ്തു. സജി ചെറിയാനെ വീണ്ടും മന്ത്രിയാക്കുന്നതിലൂടെ മഹത്തായ ഇന്ത്യൻ ഭരണഘടനെയെയും, ജനാധിപത്യത്തെയും, ഇന്ത്യൻ നീതി ന്യായ വ്യവസ്ഥയെയും അപമാനിക്കുകയും അവഹേളിക്കുകയുമാണ് പിണറായി വിജയൻ ചെയ്യുന്നതെന്ന് തങ്കപ്പൻ അഭിപ്രായപെട്ടു.
ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പുത്തൂർ രാമകൃഷ്ണന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സി ബാലൻ, സുധാകരൻ പ്ലാക്കാട്ട്, പി എച്
മുസ്തഫ, സി വി സതീഷ്, ബി അനിൽകുമാർ, ജവഹർ രാജ് നഗരസഭാ അംഗങ്ങളായ കെ ഭവദാസ്,എ കൃഷ്ണൻ,ഡി ഷജിത് കുമാർ, മൻസൂർ മണലാഞ്ചേരി, എഫ് ബി ബഷീർ, എം പ്രശോബ്, വി മോഹനൻ, കെ എൻ സഹീർ, കുപ്പേലൻ, എം വത്സകുമാർ, റാഫി ജൈനിമേട്, എം കെ മനോഹരൻ, കെ ചന്ദ്രൻ, അനിൽബാബു തുടങ്ങിയവർ സംസാരിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us