/sathyam/media/post_attachments/pffwcBn0VlDwtuj521ik.jpg)
പാലക്കാട്:ഈ സാമ്പത്തിക വർഷം അനുവദിച്ചിട്ടുള്ള ഫണ്ടുകൾ നഷ്ടപ്പെടാതിരിക്കാൻ വേണ്ടി പൊതുമരാമത്ത് പ്രവർത്തികൾ എത്രയും വേഗം ചെയ്തുതീർക്കാനുള്ള സംവിധാനം ചെയ്യണമെന്ന് പാലക്കാട് നഗരസഭ സ്പെഷ്യൽ കൗൺസിൽ യോഗത്തിൽ കൗൺസിലർമാർ ആവശ്യപ്പെട്ടു.
മാർച്ച് 31നകം പണികൾ പൂർത്തിയായില്ലെങ്കിൽ പദ്ധതികളുടെ പ്രവർത്തനത്തിന് വേണ്ടിയുള്ള ലക്ഷക്കണക്കിന് രൂപയാണ് നഷ്ടപ്പെടുന്നതെന്നും മുതിർന്ന കൗൺസിലർ ശിവരാജൻ ഓർമ്മപ്പെടുത്തി. എന്നാൽ 12 പ്രവർത്തികൾ ചെയ്യാനുള്ള പ്രവർത്തന ഓർഡർ നൽകിയിട്ടുണ്ടെന്നും ബാക്കിയുള്ളത് അധികം വൈകാതെ തന്നെ നൽകുമെന്നും നഗരസഭ എൻജിനീയറിങ് വിഭാഗം ഉദ്യോഗസ്ഥർ അറിയിച്ചു.
എന്നാൽ പദ്ധതികളുടെ വിവരങ്ങൾ നൽകുന്ന സോഫ്റ്റ്‌വെയർ പലപ്പോഴും പ്രവർത്തനരഹിതം ആകുന്നു എന്നും അവർ ആരോപിച്ചു. നഗരത്തിലെ ഹൈമാസ്റ്റ് ലൈറ്റുകൾ പലതും പ്രവർത്തനരഹിതം ആണെന്നും നഗരസഭയുടെ പല ഭാഗങ്ങളിലും ഇതുമൂലം ഇരുട്ടാണെന്നും കൗൺസിലർമാർ ആരോപിച്ചു.
കാർഷിക സെൻസസിന് വേണ്ടി വീടുകൾതോറും ഉദ്യോഗസ്ഥർ വരുമെന്നും പ്രവർത്തന രീതികളെക്കുറിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ കൗൺസിലർമാർക്ക് നിർദേശങ്ങൾ നൽകുകയും ചെയ്തു. മുൻസിപ്പൽ ബസ്റ്റാൻഡിൽ ബസുകൾ കയറാത്തത് കൗൺസിലർമാർ പ്രതിഷേധം അറിയിച്ചു. മുൻസിപ്പൽ ബസ്റ്റാൻഡിൽ കയറേണ്ട പല ബസ്സുകളും സ്റ്റേഡിയം സ്റ്റാൻഡിലേക്ക് ആണ് പോകുന്നത് എന്നും അവർ പറഞ്ഞു. ബന്ധപ്പെട്ട പോലീസ് ഉദ്യോഗസ്ഥരോടും ആർടിഒയോടും കത്ത് നൽകി പ്രശ്നം പരിഹരിക്കണമെന്നും കൗൺസിലർമാർ ആവശ്യപ്പെട്ടു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us