വേർപിരിഞ്ഞാലും ജനസേവകർ ജനഹൃദയങ്ങളിൽ ജീവിക്കും - വെൽഫെയർ പാർട്ടി പാലക്കാട് ജില്ലാ വൈസ് പ്രസിഡന്‍റ് എം സുലൈമാന്‍

author-image
ജോസ് ചാലക്കൽ
Updated On
New Update

publive-image

പാലക്കാട്:ജനസേവന മേഖലകളിൽ പ്രവർത്തിച്ചവർ വേർപിരിഞ്ഞാലും ജനഹൃദയങ്ങളിൽ ജീവിക്കുമെന്ന് വെൽഫെയർ പാർട്ടി ജില്ലാ വൈസ് പ്രസിഡണ്ടും നഗരസഭാ കൗൺസിലറുമായ എം.സുലൈമാൻ പറഞ്ഞു.

Advertisment

കഴിഞ്ഞ ദിവസം അർബുദം ബാധിച്ച് മരണപ്പെട്ട വെൽഫെയർ പാർട്ടി പൂളക്കാട് യൂണിറ്റ് ട്രഷറർ അബ്ദുല്ലെത്തീഫിന്റെ അനുസ്മരണ യോഗത്തിൽ ആമുഖഭാഷണം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം.

മറ്റുള്ളവരുടെ വിഷമങ്ങളും കഷ്ടതകളും സ്വന്തം വേദനയായി ഏറ്റെടുക്കുകയും ആശുപത്രി കിടക്കയിൽ പോലും മറ്റുള്ളവരുടെ പ്രയാസങ്ങൾ പരിഹരിക്കുന്നതിന് വേണ്ടി സാധ്യമായ രീതിയിൽ ഇടപെടുകയും ചെയ്ത മാതൃകാ പൊതുപ്രവർത്തകനായിരുന്നു അബ്ദുലെത്തീഫെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മുനിസിപ്പൽ കമ്മിറ്റി പ്രസിഡണ്ട് എം.കാജാഹുസൈൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് പി.അബ്ദുൽഹക്കീം, പൂളക്കാട് യൂണിറ്റ് പ്രസിഡണ്ട് എം. ഫൈസൽ സെക്രട്ടറി ഇബ്രാഹിം, പുതുപ്പള്ളിത്തെരുവ് യൂണിറ്റ് പ്രസിഡണ്ട് എം.റിയാസ്, സെക്രട്ടറി ബി.ഷെരീഫ് തുടങ്ങിയവർ സംസാരിച്ചു.

Advertisment