പാലക്കാട് നഗരസഭയിൽ കേന്ദ്രാവിഷ്കൃത പദ്ധതികളുടെ ക്യാമ്പയിൻ നടത്തി

New Update

publive-image

പാലക്കാട്: പാലക്കാട് നഗരസഭ കേന്ദ്രാവിഷ്കൃത പദ്ധതികളുടെ ക്യാമ്പയിൻ സംഘടിപ്പിച്ചു. കേദ്രാവിഷ്കൃത പദ്ധതികൾ കൂടുതൽ ജനങ്ങളിലേക്കെത്തിക്കുന്നതിന്റെ ഭാഗമായി നടന്ന ക്യാമ്പയിൻ നഗരസഭ ചെയർ പേഴ്സൺ പ്രിയ അജയൻ ഉദ്ഘാടനം ചെയ്തു.

Advertisment

കേന്ദ്രാവിഷ്കൃത പദ്ധതികളെ കൂടുതൽ ജനകീയമാക്കുന്നതിനായി ഒപ്പമെന്ന
പേരിലാണ് നഗരസഭ ക്യാമ്പയിൻ സംഘടിപ്പിച്ചത്. പി എം എ വൈ, എൻ യുഎൽഎം
പദ്ധതികളിലായിരുന്നു ക്യാമ്പയിൻ.

വൈസ് ചെയർമാൻ അഡ്വ: ഇ.കൃഷ്ണദാസ് അദ്ധ്യക്ഷത വഹിച്ചു. റിയാസ് എ. പദ്ധതി വിശദീകരണം നടത്തി. നഗരസഭാ സെക്രട്ടറി അനിത ദേവി എ.എം, കൗൺസിലർമാർ, സിഡിഎസ് അംഗങ്ങൾ എന്നിവർ സംസാരിച്ചു.

Advertisment