ബഫർസോൺ; വനവകുപ്പിലെ ഉദ്യോഗസ്ഥരെ നിലക്കു നിർത്തണം - കേരളാ കോൺഗ്രസ് എം

New Update

publive-image

പാലക്കാട്:സർക്കാർ നയങ്ങൾക്ക് വിരുദ്ധമായിട്ടാണ് വനംവകുപ്പിലെ ചില ഉന്നത ഉദ്യോഗസ്ഥർ ബഫർസോൺ വിഷയം കൈകാര്യം ചെയ്യുന്നതെന്ന് കേരളാ കോൺഗ്രസ് എം സംസ്ഥാന ഓഫീസ് ചാർജ് ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ് എക്സ്എംഎൽഎ (ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷൻ ചെയർമാൻ).

Advertisment

കൃഷിക്കാരെ വനം കയ്യേറ്റക്കാരും പരിസ്ഥിതി ദ്രോഹികളുമായി ചിത്രികരിയുന്നതിന് നേതൃത്വം നൽകുന്നത് ഇത്തരക്കാരാണ്. കടലാസ് പരിസ്ഥിതി സംഘടനകളും ബാഹ്യശക്തികളുമാണ് ഇവരെ നിയന്തിക്കുന്നതെന്ന ആക്ഷേപം സർക്കാർ ഗൗരവമായിട്ടെടുക്കണം. ഇത്തരക്കാരെ നിയന്ത്രിച്ചു നിർത്തണം. വനത്തിന് അതിർത്തി നിശ്ചയിച്ചിരിക്കുന്ന ജണ്ടകൾക്കിപ്പുറമുള്ള മനുഷ്യരെ കാർഷികവൃത്തി ഉപേക്ഷിക്കാൻ നിർബന്ധിതരാക്കുകയാണ് ഇവരുടെ ലക്ഷ്യം.

ഇൻഡ്യയിൽ വനവിസ്തൃതി വർദ്ധിച്ച എക സംസ്ഥാനം കേരളമാണ്. 879 ച കി.മീറ്റർ പ്രദേശത്താണ് വനവിസ്തൃതിയിൽ വർദ്ധനവുണ്ടായത്. കൂടുതൽ വനവത്കരണത്തിനുള്ള ഭൂമി ഇനി കേരളത്തിന് ലഭ്യമാക്കാനാവില്ല.എന്നിട്ടും കൂടുതൽ കൃഷി ഭൂമിയും റവന്യൂ ഭൂമിയും വനങ്ങളാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയുള്ള വനം വകുപ്പിലെ ചില കുബുദ്ധികളുടെ ശ്രമം ജനങ്ങൾ അനുവദിച്ചു കൊടുക്കില്ലെന്നും സ്റ്റീഫൻ ജോർജ് പറഞ്ഞു. കേരള കോൺഗ്രസ് (എം) പാലക്കാട് ജില്ല ജനറൽ ബോഡി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

കേരള കോൺഗ്രസ് (എം) പാലക്കാട് ജില്ലാ പ്രസിഡന്റ് അഡ്വക്കേറ്റ് കെ. കുശലകുമാർ അധ്യക്ഷത വഹിച്ചു. കേരള കോൺഗ്രസ് (എം) സംസ്ഥാന ജനറൽ സെക്രട്ടറിയും പാലക്കാട് ഇൻ ചാർജ് ബാബു ജോസഫ് ( ട്രാവൻകോർ സിമന്റ് ലിമിറ്റഡ് ചെയർമാൻ) മുഖ്യപ്രഭാഷണം നടത്തി. കേരള കോൺഗ്രസ് (എം) സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വക്കേറ്റ്. ജോസ് ജോസഫ് (കേരള വാട്ടർ അതോറിറ്റി ബോർഡ് മെമ്പർ) മുഖ്യപ്രസംഗം നടത്തി.

കേരള കോൺഗ്രസ് (എം) സംസ്ഥാന സ്റ്റീയറിങ് കമ്മിറ്റി അംഗം കെ.എം വർഗീസ്, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ബേബി പാണൂച്ചിറ, പാർട്ടി ജില്ലാ വൈസ് പ്രസിഡണ്ട് അഡ്വക്കേറ്റ്. ടൈറ്റസ് ജോസഫ്, ജില്ലാ ജനറൽ സെക്രട്ടറിമാരായ, തോമസ് ജോൺ കാരുവള്ളി, മിനി മോൾ ജോൺ, ജോസ് വടക്കേക്കര, മത്തായി ഐക്കര, ആര്‍. പമ്പാവാസൻ, ജില്ലാ ട്രഷറർ മധു ദണ്ഡപാണി, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എ. ശശിധരൻ, എം.ടി ജോസഫ് മറ്റത്തിൽ, ടി.ആര്‍. രാധാകൃഷ്ണൻ, കെ. രാമചന്ദ്രൻ, ബിജു പുലിക്കുന്നേൽ, കെ.ഐ ഗോപി, സി.കെ. വിജയൻ, സി.സി സെബാസ്റ്റ്യൻ, പി. പ്രദീപ് കുമാർ, മേരിക്കുട്ടി ജോർജ്, നിയോജകമണ്ഡലം പ്രസിഡണ്ടുമാരായ പി.ആര്‍. ഭാസ്കർ ദാസ്, പി.കെ. കൃഷ്ണൻ, ഉല്ലാസ് പത്രോസ്, സണ്ണി നടയത്ത്, ദേവകുമാർ, സജീവ് മാത്യു, സാജൻ ധോണി, എല്‍. കൃഷ്ണ മോഹൻ, സ്റ്റാൻലി തോമസ്, വി. ഗോപാലകൃഷ്ണൻ, എന്നിവർ പ്രസംഗിച്ചു.

Advertisment