നെല്ലിയാമ്പതി ചുരം റോഡില്‍ വെള്ളച്ചാട്ടങ്ങളിൽ ഇറങ്ങി വഴുതിവീണും ഒഴുക്കിൽപ്പെട്ടും അപകടങ്ങൾ പതിവാകുന്നത് തടയാന്‍ വനം വകുപ്പ് ഇരുമ്പ് ഗ്രിൽ സ്ഥാപിച്ച് സുരക്ഷയൊരുക്കി

New Update

publive-image

നെല്ലിയാമ്പതി: ചുരം റോഡിലെ കാട്ടുചോലകളിൽ വർഷകാലത്ത് സജീവമാകുന്ന ചെറു വെള്ളചാട്ടങ്ങളിൽ ഇറങ്ങി വഴുതിവീണും ഒഴുക്കിൽപ്പെട്ടും അപകടങ്ങൾ പതിവാകുന്നത് തടയുന്നതിനായി വനം വകുപ്പ് 5 അടി ഉയരത്തിലുള്ള ഇരുമ്പ് ഗ്രിൽ നെല്ലിയാമ്പതി റോഡിലെ കമ്പി പാലത്തിനടുത്ത് റോഡരികിൽ സ്ഥാപിച്ച് സുരക്ഷയൊരുക്കി.

Advertisment

പ്രധാന കാട്ടുചോലകൾക്കും വെള്ളച്ചാട്ടങ്ങൾക്കും സമീപം വനം വകുപ്പ് പുഴയിൽ ഇറങ്ങുന്നതും കാട്ടിൽ പ്രവേശിക്കുന്നതും വിലക്കി മുന്നറിയിപ്പ് ബോർഡ് സ്ഥാപിക്കുകയും ചെയ്തു. ചുരം റോഡിലെ കമ്പി പാലത്തിലുള്ള കാട്ടുചോലയിൽ ഇറങ്ങി വെള്ളച്ചാട്ടത്തിന്റെ വീഡിയോ എടുക്കുന്നതിനിടെ പാറക്കെട്ടില്‍ കയറിയ എറണാകുളം സ്വദേശിയായ യുവാവ് കാല്‍ വഴുതി വെള്ളച്ചാട്ടത്തില്‍ വീണ് മരണമടഞ്ഞിരുന്നു.

സീതാർകുണ്ട് വ്യൂ പോയന്റിലും അപകട മരണത്തെ തുടർന്ന് സന്ദർശകർക്ക് ഇരുമ്പ് വലകളും മുളകളും ഉപയോഗിച്ച് സംരക്ഷണം നേരത്തെ ഏർപ്പെടുത്തിയതിനു പുറമെ കേശവൻപാറയിലും വന സംരക്ഷണസമിതിയുടെ നേതൃത്വത്തില്‍ വിനോദസഞ്ചാരികൾക്ക് സുരക്ഷാ വേലി ഏർപ്പെടുത്തിയിട്ടുണ്ട്.

Advertisment