/sathyam/media/post_attachments/Aw8n5zSocoF1jCnd2K5c.jpg)
കോങ്ങാട്:ആശ്രയ അനാഥരില്ലാത്ത ഭാരതം ക്യു 537/96 കോങ്ങാട് നിയോജക മണ്ഡലം കൺവെൻഷൻ മഹാറാണി പാലസ് ഓഡിറ്റോറിയത്തിൽ ചേർന്നു. സംസ്ഥാനത്ത് നാൾക്കുനാൾ അനാഥരായവർ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ആശ്രയ സങ്കേതം പോലുള്ള സ്ഥാപനങ്ങളുടെ പ്രസക്തിയും ആവശ്യകതയും ഏറിവരികയാണന്ന് കൺവെൻഷൻ ഉത്ഘാടനം ചെയ്തു കൊണ്ട് കോങ്ങാട് സി.ഐ മുരളീധരൻ വി.എസ് പറഞ്ഞു.
കോങ്ങാട് നിയോജക മണ്ഡലത്തിൽ വിവിധങ്ങളായ കാരുണ്യ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുന്നതിന് തീരുമാനമെടുത്തു. ജില്ലാ വർക്കിംഗ് പ്രസിഡണ്ട് കെ.എ ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി അസൈനാർ ഊരകം സംഘടനയെ പരിചയപ്പെടുത്തി.
കെ. അസീസ് മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി. ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് സി.എൻ ശിവദാസൻ, എൻസിപി ലീഡർ എ സുലൈമാൻ, ജില്ലാ സെക്രട്ടറി മോനുപ്പ, ഹംസ സി.ബി, ഉഷകുമാരി വി, ഗായത്രി എം.ബി, സുധ സി, എം.സി പൊന്നു കുട്ടൻ, മാണിക്യൻ പി.എം, കുട്ടിശങ്കരൻ പി തുടങ്ങിയവർ സംസാരിച്ചു.
ഭാരവാഹികളായി പ്രസിഡണ്ട് - സി.എൻ ശിവദാസൻ, വൈസ് പ്രസിഡന്‍റ് - ഹംസ സി.ബി, മാണിക്യൻ പി.എം, ജനറൽ സെക്രട്ടറി - ഉഷകുമാരി വി, സെക്രട്ടറിമാർ - ഗായത്രി എം.ബി, പൊന്നു കുട്ടൻ എം.സി, ട്രഷറർ - സുധ സി തുടങ്ങിയവരെ തിരഞ്ഞെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us