/sathyam/media/post_attachments/PnNtRtkVfc21U6tjVByF.jpg)
പാലക്കാട്:പാലക്കാട് ഡിപ്പോയിൽ ജീവനക്കാർക്കായി നിർമ്മിച്ച വിശ്രമമുറി യാതൊരു മുന്നറിയിപ്പും നൽകാതെ സ്വകാര്യ വ്യക്തി അനധികൃതമായി പൊളിച്ചു നീക്കിയതിനെതിരെ കെഎസ്‌ടി എംപ്ലോയീസ് സംഘ് പാലക്കാട് ഡിപ്പോയിൽ പ്രതിഷേധ പ്രകടനം നടത്തി ജില്ലാ ഓഫീസർക്ക് കത്ത് നൽകി.
ജീവനക്കാരുടെ താൽക്കാലിക റസ്റ്റ് റൂം യാതൊരു മുന്നറിയിപ്പുമില്ലാതെ സ്വകാര്യ വക്തി പൊളിച്ചു നീക്കിയിരിക്കുന്നു. ജീവനക്കാരുടെ സ്റ്റേ ബോക്സ് ഉൾപ്പടെ അലക്ഷ്യമായി വാരിവലിച്ചിട്ട് നശിപ്പിച്ചിരിക്കുകയാണ്. ഇത്തരത്തിൽ കോർപ്പറേഷന്റെ സ്ഥലത്ത് നിർമ്മിച്ച റസ്റ്റ് റൂം അനധികൃതമായി പൊളിച്ച് ജീവനക്കാരുടെ സ്റ്റേ ബോക്സ് ഉൾപ്പടെ നശിപ്പിച്ചവർക്കെതിരെ നിയമ നടപടി സ്വീകരിക്കണം.
വനിതാ ജീവനക്കാർ ഉൾപ്പടെയുള്ള മുഴുവൻ ജീവനക്കാർക്കും സ്റ്റേ ബോക്സ് ഉൾപ്പടെ സൂക്ഷിക്കാൻ തക്കവണ്ണമുള്ള അടച്ചുറപ്പുള്ളതും ബാത്റൂം സൗകര്യമുള്ളതുമായ റസ്റ്റ് റൂം അനുവദിക്കുന്നതുവരെ അതിനുള്ള സൗകര്യം പുതിയ ബിൽഡിംഗിൽ അനുവദിക്കണം. ജീവനക്കാരുടെ വാഹനങ്ങൾ പാർക്ക് ചെയ്ത ഭാഗത്തു നിന്നും ലിങ്ക് റോഡിലേക്കുള്ള വഴി അടക്കാത്തതുമൂലം ജീവനക്കാരുടെ ഹെൽമറ്റ് ഉൾപ്പടെ മോഷണം പോകുന്നതിനാൽ ആ വഴി അടക്കാനുള്ള നടപടി സ്വീകരിക്കണം. എന്നീ ആവശ്യങ്ങളാണ് എംപ്ലോയീസ് സംഘ് ഉന്നയിച്ചത്.
ജില്ലാ വർക്കിംഗ് പ്രസിഡൻറ് കെ.സുരേഷ് കൃഷ്ണൻ , ജില്ലാ സെക്രട്ടറി ടി.വി.രമേഷ് കുമാർ, യൂണിറ്റ് പ്രസിഡൻറ് കെ.പി.രാധാകൃഷ്ണൻ , സെക്രട്ടറി എൽ. രവി പ്രകാശ്, ജോ.സെക്രട്ടറിമാരായ സി.രാജഗോപാൽ, നാഗനന്ദകുമാർ, എസ്. സരേഷ് എന്നിവർ പ്രതിഷേധത്തിന് നേതൃത്ത്വം നൽകി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us