പാലക്കാട് ടൗൺ ഹാൾ നവീകരണം ഉടൻ പൂർത്തിയാക്കണം - സ്വരാജ് ഇന്ത്യ പാര്‍ട്ടി

New Update

publive-image

പാലക്കാട്:പാലക്കാട് ടൗൺ ഹാൾ, അന്നെക്സ് എന്നിവയുടെ നവീകരണം ഉടൻ പൂർത്തിയാക്കണം എന്നാവശ്യപ്പെട്ട് പാലക്കാട് മുന്നോട്ട്, സ്വരാജ് ഇന്ത്യ സംഘടനകളുടെ ആഭിമുഖ്യത്തിൽ ടൌൺ ഹാളിന് മുന്നിൽ ധർണ സംഘടിപ്പിച്ചു.

Advertisment

പാലക്കാട്ടുകാർക് വിവിധ പരിപാടികൾക്കായി ചുരുങ്ങിയ ചെലവിൽ ഉപയോഗിക്കാൻ പറ്റിയതായിരുന്നു ടൗൺ ഹാളും അന്നക്സും. പൊളിച്ചിട്ടിട് വർഷങ്ങൾ ആയെങ്കിലും ഇതു വരെ പണി പൂർത്തിയായിട്ടില്ല. നാൾ തോറും മുനിസിപ്പാലിറ്റിക്ക്‌ കിട്ടേണ്ട വരുമാനം നഷ്ടപെട്ടുകൊണ്ടിരിക്കുകയാണ്. ഇക്കാര്യത്തിലെ മുനിസിപ്പാലിറ്റിയുടെ അനാസ്ഥയും ജനദ്രോഹവും അവസാനിപ്പിക്കണം.

ധർണ പ്രൊഫ. മുരളി ഉദ്ഘാടനം ചെയ്തു. പി. വിജയൻ അധ്യക്ഷത വഹിച്ചു. എസ്. സുരേന്ദ്രൻ, എസ്.എം. രാജമ്മ, എസ്. രമണൻ പോൾ ജയരാജ്, ആര്‍.എം. നമ്പ്യാർ, എന്‍. ജയരാജ്‌, അബ്ദുൽ ജലീൽ എന്നിവർ സംസാരിച്ചു.

Advertisment