പെരുമ്പിലാവില്‍ ടോറസ് ലോറിയും ബൈക്കും കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു

New Update

publive-image

പട്ടാമ്പി:പെരുമ്പിലാവിന് സമീപം അക്കിക്കാവിൽ ബുള്ളറ്റ് ബൈക്കും ടോറസ് ലോറിയും കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു. കോതച്ചിറ സ്വദേശി പുഷ്കോത്ത് വീട്ടിൽ മനു (21) വാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന കോതച്ചിറ കുറുപ്പത്ത് വീട്ടിൽ അനിൽകുമാറിന്റെ മകൻ ആദർശിനെ (19) പരിക്കുകളോടെ തൃശ്ശൂർ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Advertisment

ഇന്നലെ രാവിലെയാണ് അപകടമുണ്ടായത്. കോതച്ചിറയിൽ നിന്നും അക്കിക്കാവ് ഭാഗത്തേക്ക് വരികയായിരുന്ന ബുള്ളറ്റും എതിരെ വന്ന ടോറസ് ലോറിയുമാണ് കൂട്ടിയിടിച്ചത്. അക്കിക്കാവ് സ്കൂൾ ഹയർസെക്കൻഡറി വിദ്യാർത്ഥിയാണ് ആദർശ്. വിനോദയാത്ര പോകുന്നതിനായി ആദർശിനെ സ്കൂളിൽ എത്തിക്കാൻ പുറപ്പെട്ടതായിരുന്നു മനു.

Advertisment